ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ജെയിംസ് വാറ്റ്കിൻസ് |
പരിഭാഷ | യു എ ബക്കർ പട്ടാമ്പി |
ജോണർ | ആക്ഷൻ/ത്രില്ലെർ |
ആക്ഷനും, ട്വിസ്റ്റും ത്രില്ലിംഗ് നിമിഷങ്ങളും സമ്മാനിക്കുന്ന മികച്ചൊരു ഫ്രഞ്ച് സീറ്റ് എഡ്ജ് ത്രില്ലെർ ചിത്രമാണ് ‘ബാസ്റ്റില്ലേ ഡേ’. പോക്കറ്റടിയിൽ ആഗ്രഗണ്യനായ ഒരുവൻ അറിയാതെ ചെന്ന് ചാടുന്ന വലിയൊരു അപകടത്തിന്റെയും അതിൽ നിന്നും രക്ഷപെടാനായി അവൻ നടത്തേണ്ടിവരുന്ന ഒരൊന്നൊന്നര ഓട്ടത്തിന്റെയും കഥയാണിത്.
പാരിസിലെ തെരുവിൽ പോക്കറ്റടി നടത്തി ജീവിച്ചിരുന്ന മൈക്കിൾ ഒരിക്കൽ ഒരു പെൺകുട്ടിയുടെ കയ്യിലുള്ള ബാഗ് തട്ടിയെടുക്കുന്നു. ആളൊഴിഞ്ഞ ഒരു സ്ഥലത്തു പോയി ബാഗ് പരിശോധിച്ച അവന് അതിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളൊന്നും ലഭിച്ചില്ല. നിരാശനായ അവൻ അവിടെ കണ്ടൊരു വേസ്റ്റ് ബിന്നിൽ ആ ബാഗ് ഉപേക്ഷിക്കുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഒരു വലിയ ബോംബ് സ്ഫോടനം അവിടെ നടക്കുകയും മൂന്നുനാല് ആളുകൾ കൊല്ലപ്പെടുകയും ചെയ്യുന്നു.
അന്വോഷണം ഏറ്റെടുത്ത ഫ്രഞ്ച് പോലീസ് മൈക്കിളാണ് ബോംബ് വെച്ചതെന്ന് കണ്ടെത്തുകയും അവനെ പിടികൂടാൻ ഇറങ്ങിതിരിക്കുകയും ചെയ്യുന്നു. താൻ ഉപേക്ഷിച്ച ബാഗിൽ ബോംബ് ആയിരുന്നു എന്നും സി-സി ടിവിയിൽ നിന്നും തന്നെ തിരിച്ചറിഞ്ഞ പോലീസ് എപ്പോൾ വേണമെങ്കിലും തന്നെ പിടികൂടും എന്നും മനസിലാക്കിയ മൈക്കിൾ അവരുടെ കയ്യിൽ അകപ്പെടാതെ തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നു.
എന്നാൽ സമർത്ഥനായ ഒരു സി.ഐ.എ ഓഫീസർ കേസ് ഏറ്റെടുത്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുന്നു. തുടർന്നുള്ള ട്വിസ്റ്റും ആക്ഷനും എല്ലാം നിങ്ങൾ കണ്ടുതന്നെ അറിയുക…