ബാറ്റിൽ ഫോർ സെവാസ്റ്റോപ്പോൾ (Battle For Sevastopol) 2015

മൂവിമിറർ റിലീസ് - 294

പോസ്റ്റർ : അതുൽ പി.വി
ഭാഷ റഷ്യൻ
സംവിധാനം Sergey Mokritskiy
പരിഭാഷ അനന്തു എ.ആർ
ജോണർ വാർ/ബയോഗ്രാഫി

7.0/10

യുദ്ധസിനിമകൾക്ക് പേരുകേട്ട റഷ്യൻ മണ്ണിൽ പിറന്ന മറ്റൊരു ബയോഗ്രഫിക്കൽ വാർ മൂവിയാണ് ബാറ്റിൽ ഫോർ സെവാസ്റ്റോപ്പോൾ. രണ്ടാം ലോകമഹായുദ്ധകാലത്ത് ശത്രുക്കൾക്ക് പേടിസ്വപ്നമായിരുന്ന, മരണത്തിന്റെ മാലാഖ എന്ന് അറിയപ്പെട്ടിരുന്ന സ്നൈപ്പർ ലൂദ്മില പാവ്ലിഷെങ്കോയുടെ ജീവിതകഥയാണ് ചിത്രത്തിന് ഇതിവൃത്തം. 300നു മുകളിൽ നാസികളെ കൊന്നു തള്ളിയ ലൂദയുടെ യൗവ്വനകാലം മുതൽ വാർദ്ധക്യം വരെയുള്ള സംഭവബഹുലമായ കാഴ്ചകൾ ചിത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്. പരീക്ഷയിൽ റാങ്ക് കിട്ടിയത് ആഘോഷിക്കാൻ പാർക്കിലേക്ക് പോകുന്നതിനിടയിലാണ് ഒരു ഷൂട്ടിങ് മത്സരത്തിനായി ലൂദ്മില ആദ്യമായി തോക്ക് കൈയ്യിലെടുക്കുന്നത്. അവിടുന്ന് റഷ്യയുടെ യുദ്ധനായികയായി മാറുന്നതു വരെയുള്ള ജീവിതത്തിൽ ആ സ്ത്രീ ഒരുപാട് യാതനകൾക്കും ഉറ്റവരുടെ വേർപാടുകൾക്കും സാക്ഷിയാകുന്നു. പശ്ചാത്തലസംഗീതത്തിന് വളരെയധികം പ്രധാന്യമുള്ള ഈ ചിത്രത്തിലെ ഒരു ഗാനവും നമ്മൾ മലയാളികൾക്കും സുപരിചിതമാണ്. യഥാർത്ഥ സംഭവങ്ങളുടെ നേർസാക്ഷ്യം എന്നോണം പതിഞ്ഞ താളത്തിൽ പോകുന്ന ഒരു ആവിഷ്കരണ രീതിയാണ് സംവിധായാകൻ കൈക്കൊണ്ടിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ