ഭാഷ | കൊറിയൻ |
സംവിധാനം | John H. Lee |
പരിഭാഷ | അനന്തു A R |
ജോണർ | വാർ/ആക്ഷൻ |
ദക്ഷിണകൊറിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗജനകമായ ഒരു ഏടാണ് 1950ൽ ഉത്തരകൊറിയക്കെതിരെ ദക്ഷിണകൊറിയ നടത്തിയ ഓപ്പറേഷൻ എക്‌സ്-റേ എന്ന രഹസ്യ മുന്നേറ്റം. റഷ്യൻ-ഉത്തരകൊറിയൻ കമ്മ്യൂണിസ്റ്റ് സഖ്യം ദക്ഷിണകൊറിയയെ ആക്രമിക്കുകയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് എതിരെ നിൽക്കുന്നവരെ കൊന്നൊടുക്കുകയും ചെയ്തു. ഈ അധിനിവേശത്തിൽ ആദ്യം പതറിപ്പോയ ദക്ഷിണ കൊറിയ, കടൽ മാർഗ്ഗം അമേരിക്കൻ സൈന്യത്തിന്റെ സഹായത്തോടെ ഇഞ്ചോൻ ആക്രമിക്കാൻ തീരുമാനിക്കുന്നു. പക്ഷെ ഇഞ്ചോനിലേക്ക് കടക്കുക എന്നത് അത്യന്തം അപകടരമായ ഒരു ദൗത്യമാണെന്ന് മനസ്സിലാക്കിയ ഓപ്പറേഷൻ മേധാവി ജനറൽ മക്ആർതർ, താനടക്കമുള്ള അമേരിക്കൻ സേനക്ക് ഇഞ്ചോനിലേക്ക് പാത തെളിക്കാൻ 8 പേരടങ്ങുന്ന ഒരു രഹസ്യ സംഘത്തെ അങ്ങോട്ട് അയക്കുന്നു. ഇവർ നടത്തുന്ന ധീരമായ നീക്കത്തിന്റെ ഉജ്ജ്വലമായ ആവിഷ്‌ക്കരണമാണ് ഈ ചിത്രം.