ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alfred Hitchcock |
പരിഭാഷ | മൻസൂർ മനു |
ജോണർ | Mystery/Drama |
വിഖ്യാത സംവിധായകൻ ആൽഫ്രഡ് ഹിച്ച്കോക്ക് പ്രൊഡ്യൂസ് ചെയ്ത അമേരിക്കൻ ടെലിവിഷൻ ആന്തോളജി സീരീസ് ആണ് ” ആൽഫ്രഡ് ഹിച്ച്കോക്ക് പ്രെസന്റ്സ്” വിവിധ സംവിധായകരുടെ 360ഓളം ഷോട്ട് ഫിലിമുകൾ അടങ്ങുന്ന ഈയൊരു സംരംഭത്തിൽ 17എണ്ണം സംവിധാനം ചെയ്തിരിക്കുന്നത് ഹിച്ച്കോക്ക് തന്നെയാണ്. ഓരോ എപ്പിസോഡിലും ത്രില്ലിംഗ് ആയ ഓരോ കഥകൾ എന്നതാണ് ഈ സീരിസിന്റെ പ്രത്യേകത. അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിനു മുൻപ് തന്റെ ഭാര്യയെ കൊന്ന് ബേസ്മെന്റിൽ മറവു ചെയ്ത നായകനെ ചുറ്റിപ്പറ്റിയാണ് ബാക്ക് ഫോർ ക്രിസ്മസ് എന്ന എപ്പിഡോസ് നീങ്ങുന്നത്, അമേരിക്കയിൽ വെച്ച് അദ്ദേഹത്തിന് കിട്ടുന്ന ചില കത്തുകളിൽ നിന്ന് ചിത്രം വളരെ എൻഗേജിങ് ആയി മാറുന്നു. ത്രില്ലറുകളുടെ രാജാവായ ഹിച്ച്കോക്കിന്റെ ബാക്കി ഷോർട്ട് സ്റ്റോറികളും ഉടൻ തന്നെ പ്രേക്ഷകർക്ക് മൂവിമിററിലൂടെ മലയാളം പരിഭാഷയിൽ ആസ്വദിക്കാവുന്നതാണ്.