ബാക്ക് ടു ദി 90s (Back To The 90s) 2015

മൂവിമിറർ റിലീസ് - 230

പോസ്റ്റർ : അതുൽ പി.വി
ഭാഷ തായ്
സംവിധാനം Yanyong Kuruaungkoul
പരിഭാഷ ഫസലുറഹ്മാൻ. കെ
ജോണർ കോമഡി/ഫാന്റസി/മ്യൂസിക്

6.5/10

ഒരുപിടി നല്ല സിനിമകളിലൂടെ സിനിമ ആസ്വദകർക്ക് പ്രിയപ്പെട്ട ഇൻഡസ്ട്രിയാണ് തായ് ചലച്ചിത്രലോകം. ടീനേജ് ഡ്രാമകൾക്ക് പേരുകേട്ട തായ് സിനിമാ ലോകത്തു നിന്നും, സംഗീതത്തിനും ഫാന്റസിക്കും ഒരുപോലെ പ്രാധാന്യം നൽകി 2015ൽ പുറത്തിറങ്ങിയ ഒരു കോമഡി മൂവിയാണ് ബാക്ക് ടു ദി 90s. 2014ൽ നിന്നും അപ്രതീക്ഷിതമായി 90കളിലേക്ക് എത്തിപ്പെടുന്ന കഥാനായകന്റെ രസകരമായ അനുഭവങ്ങളാണ് ചിത്രം പറഞ്ഞുപോകുന്നത്. ആധുനിക ലോകത്തിലെ ആസ്വാദ്യകരമായ തന്റെ ജീവിതത്തിൽ നിന്നും ഫേസ്ബുക്കും മൊബൈൽ ഫോണുമൊന്നുമില്ലാത്ത കാലഘട്ടത്തിൽ എത്തിച്ചേരുന്ന നായകന്റെ അവസ്‌ഥയും, 90കളിലെ പ്രണയവുമെല്ലാം വളരെ ഹൃദ്യമായ രീതിയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. തുടക്കം മുതൽ അവസാനം വരെ ആസ്വാദിച്ചു കാണാവുന്ന നല്ലൊരു എന്റർടൈനർ തന്നെയാണ് ബാക്ക് ടു ദി 90s.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ