ബാക്ക് ഓൺ ദി സൊസൈറ്റി (Back On The Society) 2021

മൂവിമിറർ റിലീസ് - 245

പോസ്റ്റർ : അതുൽ പി.വി
ഭാഷ മാൻഡറിൻ
സംവിധാനം Chen Si Ming
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക
ജോണർ ആക്ഷൻ

6.1/10

2021 പുറത്തിറങ്ങിയ ഒരു ഹോങ്കോങ് ആക്ഷൻ ചിത്രമാണ് ബാക്ക് ഓൺ ദി സൊസൈറ്റി. ഒരു ഗ്യാങ്സ്റ്റർ വാറും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് ഒന്നേ കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം പറയുന്നത്.

ക്രിമിനൽ പ്രവർത്തികളെല്ലാം നിർത്തി നല്ലവരായി ജീവിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷാനും കൂട്ടരും. എന്നാൽ അവിചാരിതമായി അവർ ഒരു പ്രശ്‌നത്തിൽ കുടുങ്ങുകയും ഒരു ഗ്യാങ്സ്റ്റർ തലവനായ താ-ലീ യെ കൊല്ലുകയും ചെയ്യുന്നു. ശേഷം താ-ലീ യുടെ അനിയൻ പ്രതികരത്തിനായി വരികയും ഷാന്റെ കൂട്ടാളികളെ കൊല്ലുകയും അയാളുടെ മകളെ തട്ടിക്കൊണ്ട് പോകുകയും ചെയ്യുന്നു. മകളെ രക്ഷിക്കാനായി ഷാൻ നടത്തുന്ന പോരാട്ടമാണ് തുടർ ചിത്രം. വളരെ ചെറിയ ബഡ്ജറ്റിൽ നിലവാരം ഒട്ടും ചോരാതെ തന്നെയാണ് ഈ ആക്ഷൻ അഡ്വെഞ്ചർ ചിത്രം നിർമിച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ