ഫ്ളെയിംസ് സീസൺ -1 (Flames season -1) 2018

മൂവിമിറർ റിലീസ് - 121

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഹിന്ദി
സംവിധാനം അപൂർവ് സിങ് കർക്കി
പരിഭാഷ പ്രണവ് രാഘവൻ
ജോണർ റൊമാൻസ്/കോമഡി

9.2/10

2018 -ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി മിനി ഹിന്ദി സീരീസ് ആണ് flames. ആദ്യ സീസണിൽ 13-22 മിനിറ്റ് ദൈർഘ്യം വരുന്ന 5 എപ്പിഡോഡുകളാണ് ഉള്ളത്.
സൺ‌ ഷൈൻ ട്യൂഷൻ ക്ലാസ്സിൽ പഠിക്കുന്ന മൂന്നുപേർ, രജത്ത്, ഗൗരവ് പാണ്ഡെ, അനുഷ. ഇവരുടെ സൗഹൃദവലയത്തിലേക്ക് ഇഷിത എന്ന പുതിയ പെൺകുട്ടി എത്തുന്നതും അവരിൽ ഒരാൾക്ക് ഇഷിതയോട് തോന്നുന്ന പ്രണയവും ഇവരുടെ സൗഹൃദത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ് ഈ കൊച്ചു സീരിസിലൂടെ സംവിധായകൻ പറയുന്നത്.
ട്യൂഷൻ ക്‌ളാസുകളിലെ പ്രണയവും സൗഹൃദവും ഇണക്കവും പിണക്കവും അദ്ധ്യാപക-വിദ്യാർത്ഥി ബന്ധവുമെല്ലാം അതിന്റെ എക്സ്ട്രീം വേർഷനിൽ ഇതിൽ ആസ്വദിക്കാൻ സാധിക്കും. സ്കൂൾ പഠനകാലത്തെ നിറം മങ്ങാത്ത ഓർമകളിലേക്ക് ഒരു മടക്കയാത്ര കൂടിയാണീ ഈ സീരീസ്. ധൈര്യമായി കാണാം. നിരാശപ്പെടേണ്ടി വരില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ