ഭാഷ | സ്പാനിഷ് |
സംവിധാനം | fernando vallejo |
പരിഭാഷ | പ്രവീൺ കുറുപ്പ് |
ജോണർ | റൊമാൻസ്/ഡ്രാമ |
കൊളമ്പിയയിലെ ആഭ്യന്തര യുദ്ധത്തിൽ മനം മടുത്ത് ആ നാട് വിടാനൊരുങ്ങി നിൽക്കുകയാണ് സുസാനയും കാമുകൻ ഇസെയസും. അതിനിടയിലാണ് ഇസേയാസിന്റെ സുഹൃത്ത് ബോററോയെ സുസാന പരിചയപെടുന്നത്, കാമുകൻ വഴി ബോററോയുടെ പാസ്റ്റ് അറിയുന്ന സുസാനയ്ക്ക് തോന്നുന്ന അനുകമ്പ പതിയെ പ്രണയമാകുന്നു. ഒരിക്കൽ തെരുവിൽ നടന്ന സ്ഫോടനത്തിൽ പരിക്ക് പറ്റിയ സുസാനയെ ബോററോയ്ക്ക് ശുശ്രുഷിക്കേണ്ടി വരുന്നു, അവിടെ വെച്ച് അവർ രണ്ടുപേരും രതിയിൽ ഏർപ്പെടുമെങ്കിലും സുസാനയെ തൃപ്തിപെടുത്താനാകാതെ ബോററോ പരാജിതനാകുന്നു. മടങ്ങി പോകാൻ ഒരുങ്ങിയ അവനോട് ഇതിലും വലിയ പരാജയങ്ങൾ ഏറ്റുവാങ്ങിയവരെ എനിക്കറിയാമെന്ന് പറഞ്ഞു കൊണ്ട് അവൾ അവളുടെ പൂർവകാമുകന്മാരോടൊപ്പമുള്ള രതിക്രീഡകളുടെ കഥകൾ അവനോട് പറയുകയാണ്, അങ്ങനെ അവനിലെ പുരുഷനെ ഉണർത്തുകയാണ്…
ബാക്കി നിങ്ങളുടെ ആസ്വാദനത്തിന് വിടുന്നു.
NB: ലൈംഗികത ചർച്ച ചെയ്യുന്ന സിനിമ ആയതുകൊണ്ട് നിരവധി സെക്സ് രംഗങ്ങളും, അശ്ലീല സംഭാഷണങ്ങളും ഉണ്ട്. അത്തരം ജോണറുകൾ താല്പര്യമുള്ളവർ മാത്രം കാണാൻ ശ്രമിക്കുക.