ഫ്രയൽറ്റി ( Frailty ) 2001

മൂവിമിറർ റിലീസ് - 529

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Bill Paxton
പരിഭാഷ ജസീം ജാസി
ജോണർ ക്രൈം/ഡ്രാമ

7.2/10

‘ഗോഡ്സ് ഹാൻഡ് കില്ലർ’ എന്ന പേരിൽ നഗരത്തിലാകെ കൊലപാതക പരമ്പര തീർക്കുന്ന ക്രൂരനായൊരു സീരിയൽ കില്ലർ പോലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നിലവിൽ കേസന്വേഷണം നടത്തുന്നത് എഫ് ബി ഐ ആണ്. ഈ അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന വെസ്ലി ഡോയൽ എന്ന ഏജന്റിന്റെ ഓഫീസിലേക്ക് ഒരു രാത്രിയിൽ ഫെന്റൺ മെയ്ക്സ് എന്ന് പേരുള്ളൊരു ചെറുപ്പക്കാരൻ കയറി വരുന്നു. ഗോഡ്സ് ഹാൻഡ് കില്ലർ തന്റെ സഹോദരനാണെന്ന നിർണായക വിവരവുമായിട്ടായിരുന്നു അയാളുടെ വരവ്. തുടക്കത്തിൽ അയാളെ വിശ്വാസം വരാതിരുന്ന ഏജന്റിന് പിന്നീട് അയാൾ പറയുന്നതിൽ എന്തോ കാര്യമുണ്ടെന്ന് തോന്നിത്തുടങ്ങുന്നു. തന്റെ സഹോദരനാണ് കില്ലറെന്ന് എങ്ങിനെ അറിയാമെന്ന് ചോദിച്ച ഏജന്റിനോട്, ആ ചെറുപ്പക്കാരൻ ഒരു കഥ പറയുകയാണ്, വളരെ അസാധാരണവും അവിശ്വസനീയവുമായ ഒരു കഥ!

Bill Paxton, Matthew McConaughey തുടങ്ങിയവർ ലീഡിങ്ങ് റോളുകൾ ചെയ്ത്, Bill Paxton ന്റെ തന്നെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ സിനിമയാണ് ഫ്രയൽറ്റി.

തുടക്കം മുതൽ നല്ലൊരു മിസ്റ്ററി മൂഡ് സെറ്റ് ചെയ്ത് അവസാനം വരെ സസ്പെൻസ് നിലനിർത്തി കഥ പറയുന്ന സിനിമ, ക്ലൈമാക്സിൽ പ്രേക്ഷകർക്കായി ഒരുപിടി സർപ്രൈസുകൾ കാത്തുവച്ചിട്ടുണ്ട്.

©️

അഭിപ്രായങ്ങൾ പങ്കുവെക്കാൻ