ഫ്രം ഹെൽ ( From Hell )2001

മൂവിമിറർ റിലീസ് - 542

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Albert Hughes & Allen Hughes
പരിഭാഷ ജസീം ജാസി
ജോണർ ക്രൈം/ത്രില്ലർ

6.7/10

ലണ്ടനിലെ ഈസ്റ്റ് എൻഡിൽ വേശ്യാവൃത്തി ചെയ്ത് ജീവിക്കുന്ന സ്ത്രീകളെ നഗരത്തിൽ പലയിടത്തായി കൊലചെയ്യപ്പെട്ട അവസ്‌ഥയിൽ കണ്ടെത്തുന്നു. അതും, അതിക്രൂരമായി വയറു കീറി ചിത്രവധം ചെയ്യപ്പെട്ട രീതിലുള്ള കൊലപാതകം. നമ്മുടെ നായകൻ ഫെഡ്റിക് ഈ കേസ് അന്വേഷണം ഏറ്റെടുക്കുന്നു. കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യങ്ങൾ സ്വപ്നത്തിലൂടെ മുൻകൂട്ടി കാണാനാകുമെന്ന അപൂർവ കഴിവ് അദ്ദേഹത്തിനുണ്ട്. കൊലപാതകിയെയും ഇരകളെയും പറ്റിയുള്ള അദ്ദേഹത്തിന്റെ അന്വേഷണം പെർഫകറ്റ് ത്രില്ലിംഗ് അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. റിപ്പർ എന്ന കൊലയാളി ആരാണ് എന്ന ചോദ്യം പ്രേക്ഷകരിൽ സിനിമയുടെ അവസാനം വരെ ഉദ്വേഗം ജനിപ്പിക്കുന്നുണ്ട്. മലയാളികളടക്കം ഇന്ത്യയിൽ വൻ ആരാധകവൃന്ദമുള്ള ജോണി ഡെപ്പ്, തന്റെ നായകവേഷം അതിഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ