ഭാഷ | കന്റോനീസ് |
സംവിധാനം | Stephen Chow & Lik-Chi Lee |
പരിഭാഷ | അസ്‌ലം എ ജെ എക്‌സ് |
ജോണർ | കോമഡി/ത്രില്ലർ |
ലോകമെമ്പാടും ആരാധകരുള്ള ഒരു ഫിലിം സീരിസാണ് ജെയിംസ് ബോണ്ട് ചിത്രങ്ങൾ. 1994ൽ അതിന്റെ സ്പൂഫ് എന്നോണം ചൈനയിൽ നിന്ന് പുറത്തിറങ്ങിയ കോമഡി ആക്ഷൻ ത്രില്ലർ മൂവിയാണ് ഫ്രം ബീജിങ് വിത്ത് ലവ്. ഭീമാകാരമായ ഒരു ദിനോസർ തലയോട്ടി മോഷ്ടിക്കപ്പെടുകയും, ആ മോഷണക്കേസ് ചൈനീസ് സർക്കാരിന് വലിയ തലവേദനയായി മാറുകയും ചെയ്യുന്നു. തുടർന്ന് യുവ സീക്രട്ട് ഏജന്റ് ലിങ് ലിങ് ചാറ്റ് 007 മോഷണ മുതൽ കണ്ടെത്താൻ നടത്തുന്ന രസകരമായ നീക്കങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളിൽ ഒന്നായി മാറിയ ഈ ചിത്രം, 14ആം ഹോംഗ് കോംഗ് ചലച്ചിത്ര പുരസ്കാര വേദിയിലും തിളങ്ങിയിരുന്നു.