ഭാഷ | റഷ്യൻ |
സംവിധാനം | Dzhanik Fayziev & Ivan Shurkhovetskiy |
പരിഭാഷ | അനന്തു A R, പ്രജി അമ്പലപ്പുഴ, മനോജ് കുന്നത്ത് & യു എ ബക്കർ പട്ടാമ്പി |
ജോണർ | വാർ |
സിനിമകൾക്ക് പേരുകേട്ട റഷ്യയിൽ നിന്നും മറ്റൊരു പീരിയോഡിക്കൽ വാർ മൂവിയാണ് 2017ൽ പുറത്തിറങ്ങിയ ഫ്യൂരിയസ്. ലോകം വെട്ടിപ്പിടിക്കാൻ ഇറങ്ങിയ മാംഗോളിയരുടെ ആക്രമണത്തിൽ വൻ ശക്തികൾ നിലംപതിച്ചുവെങ്കിലും റഷ്യൻ മണ്ണിലേക്ക് ചക്രവർത്തി ബട്ടു ഖാന്റെ നോട്ടമെത്തുന്നത് ഒരുപാട് വൈകിയാണ്. റെയ്സാൻ നഗരമായിരുന്നു അദ്ദേഹം റഷ്യയിൽ ആദ്യമായി ആക്രമിക്കാൻ തീരുമാനിച്ചത്. എന്നാൽ മറ്റു ദേശങ്ങളെപ്പോലെ ഇവിടെ അദ്ദേഹത്തിന് കാര്യങ്ങൾ അത്രത്തോളം എളുപ്പമായിരുന്നില്ല. മുപ്പത്തിൽ താഴെ മാത്രം വരുന്ന റഷ്യൻ സൈനികരെ നേരിടാൻ തന്റെ പടുകൂറ്റൻ സൈന്യത്തെ വിന്യസിക്കാൻ അദ്ദേഹം നിർബന്ധിതനാകുന്നു. 13ആം നൂറ്റാണ്ടിൽ റഷ്യയിൽ നടന്ന റെയ്സാൻ യുദ്ധത്തിലെ നായകനായിരുന്ന ഇവപ്റ്റി കൊളോവ്രട്ട് എന്ന ധീരനായകന്റെ ജീവിതമാണ് സിനിമക്ക് പ്രചോദനമായിട്ടുള്ളത്. മഞ്ഞു പുതച്ച പ്രാദേശത്തിലെ രക്തരൂക്ഷിതമായ യുദ്ധ രംഗങ്ങളിൽ വലിയ VFX മികവ് അവകാശപ്പെടാൻ ഇല്ലെങ്കിലും, ഒരുപാട് മികച്ച രംഗങ്ങൾ പ്രേക്ഷകരിൽ ആവേശം ഉണർത്തുന്നുണ്ട്.