ഫൈൻഡിങ് മിസ്റ്റർ. ഡെസ്റ്റിനി (Finding Mr. Destiny) 2010

മൂവിമിറർ റിലീസ് - 51

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Chang You-jeong
പരിഭാഷ നെവിൻ ബാബു & കെവിൻ ബാബു
ജോണർ കോമഡി /റൊമാൻസ്

6.5/10

മലയാളി കൊറിയൻ ആരാധകർക്ക് ട്രെയിൻ ടു ബുസാൻ, സസ്‌പെക്റ്റ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ സുപരിചിതനായ Gong-yoo നായകവേഷത്തിലെത്തിയ ചിത്രമാണ് ഫൈൻഡിങ് മിസ്റ്റർ. ഡെസ്റ്റിനി.
ജോലി നഷ്ടപ്പെട്ട് നടക്കുന്ന നായകന്റെ മനസിലേക്ക് വരുന്ന ആശയമായിരുന്നു, ആദ്യ പ്രണയത്തെ കണ്ടെത്തിക്കൊടുക്കുന്ന ഏജൻസി. ഇന്ത്യയിലേക്ക് നടത്തിയ യാത്രയിൽ ഇഷ്ടത്തിലായ, തന്റെ ആദ്യ പ്രണയത്തെ കണ്ടെത്താനായി നായിക അവിടേക്ക് വരുന്നതും തുടർന്നുള്ള കാര്യങ്ങളുമാണ് ചിത്രം.
ഇന്ത്യയിൽ ഒരുപാട് ഭാഗങ്ങൾ ഷൂട്ട്‌ ചെയ്ത കൊറിയൻ ചിത്രം എന്നതിലുപരി, നമ്മുടെ സ്വന്തം കേരളത്തെ പറ്റിയും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
എല്ലാ തരം വേഷങ്ങളും തനിക്ക് പറ്റുമെന്ന് പല ചിത്രങ്ങളിലൂടെ തെളിയിച്ചിട്ടുള്ള gong-yoo വിന്റെ കോമഡി കഥാപാത്രമാണ് നമുക്ക് ഈ ചിത്രത്തിൽ കാണാനാകുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ