ഫൈനൽ ഡെസ്റ്റിനേഷൻ
( Final Destination ) 2000

മൂവി മിറർ റിലീസ് • 581
ഭാഷ ഇംഗ്ലീഷ്
സംവിധാനം James Wong
പരിഭാഷ ജസീം ജാസി
ഴോൺറെ ഹൊറർ/ത്രില്ലർ
Rating IMDb 6.7/10

Download Subtitles

DOWNLOAD

Final.Destination.2000.@MMSubs.srt
(130.83 KB)

Synopsis

വിദ്യാർത്ഥികളുടെ ഒരു സംഘം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്കുള്ള വിമാനയാത്രക്ക് തയ്യാറെടുക്കുന്നു. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പ്, അലക്സ് ബ്രൗണിംഗ് എന്ന വിദ്യാർത്ഥിക്ക് വിമാനം പൊട്ടിത്തെറിച്ച് എല്ലാവരും മരിക്കുന്ന ഒരു ദർശനം ഉണ്ടാകുന്നു. പരിഭ്രാന്തനായ അലക്സ് തന്റെ സുഹൃത്തുക്കളെയും ഒരു അധ്യാപികയെയും വിമാനത്തിൽ നിന്ന് ഇറങ്ങാൻ പ്രേരിപ്പിക്കുന്നു. അവർ ഇറങ്ങിയതിന് തൊട്ടുപിന്നാലെ, അലക്സ് കണ്ട സ്വപ്നം യാഥാർത്ഥ്യമാവുകയും വിമാനം പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
അപ്രതീക്ഷിതമായി മരണത്തിൽ നിന്ന് രക്ഷപ്പെട്ട ഈ എട്ട് പേരെയും പിന്നീട് മരണം വേട്ടയാടാൻ തുടങ്ങുന്നു. വിമാനത്തിൽ മരിക്കേണ്ടിയിരുന്നവരുടെ ക്രമത്തിൽ ഓരോരുത്തരെയായി വിചിത്രമായ അപകടങ്ങളിലൂടെ മരണം കവർന്നെടുക്കുന്നു. മരണത്തിൻ്റെ ഈ ക്രൂരമായ പദ്ധതിയെ അതിജീവിക്കാൻ അലക്സും കൂട്ടരും ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. അവർ ഓരോരുത്തരുടെയും മരണത്തെ മുൻകൂട്ടി കാണാനും അതിനെ തടയാനും ശ്രമിക്കുന്നു, എന്നാൽ വിധി അവരെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു.
2000 ഇൽ ഇറങ്ങിയ അമേരിക്കൻ സൂപ്പർ നാച്ചുറൽ ഹൊറർ സിനിമയായ ഫൈനൽ ഡെസ്റ്റിനേഷൻ, ക്രിട്ടിക്‌സിന്റെ ഒരുപാട് പ്രശംസ നേടുകയും ബോക്സ് ഓഫീസിലും വൻ വിജയം നേടുകയും ചെയ്തു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ