| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | David R. Ellis |
| പരിഭാഷ | ജസീം ജാസി |
| ഴോൺറെ | ഹൊറർ/ത്രില്ലർ |
| Rating | IMDb |
ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഫൈനൽ ഡെസ്റ്റിനേഷന്റെ ആദ്യ ഭാഗത്തിന്റെ വിജയത്തെത്തുടർന്ന് David R. Ellis ന്റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് ഫൈനൽ ഡെസ്റ്റിനേഷൻ 2. കിംബർലിയെന്ന നായിക കഥാപാത്രന് തന്റെ സുഹൃത്തുക്കൾക്കൊപ്പം ഹൈവേയിലൂടെ അവധി ആഘോഷത്തിന് പോകാൻ തയ്യാറാവുന്നതിനിടയിൽ, അതിഭീകരമായ ഒരു ആക്സിഡന്റിൽ നിരവധി മനുഷ്യർ മരിക്കുന്നതായുള്ള ദർശനം ലഭിക്കുന്നു. കിംബർലിക്ക് ഈ അപകടത്തെ തടുക്കാൻ സാധിച്ചുവെങ്കിലും മരണത്തിന്റെ കയ്യിൽ നിന്ന് ആർക്കും രക്ഷപ്പെടാൻ സാധിക്കില്ലയെന്ന് അവൾക്ക് പതിയെ മനസ്സിലാകുന്നു. രക്ഷപ്പെട്ട ഓരോരുത്തരും അതിഭീകരമായ അപകടങ്ങളിലൂടെ മരണപ്പെടാൻ തുടങ്ങുന്നു. മരണത്തിന്റെ ലിസ്റ്റിൽ നിന്ന് ഒഴിവാകാൻ കിംബർലിയും കൂട്ടരും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതുവൃത്തം.