ഫിയർ സ്ട്രീറ്റ് 3: 1666 (Fear Street part 3: 1666) 2021

മൂവിമിറർ റിലീസ് - 173

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Leigh Janiak
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക, പ്രവീൺ കുറുപ്പ്, മനോജ്‌ കുന്നത്ത്
ജോണർ ഹൊറർ/മിസ്റ്ററി/ത്രില്ലെർ

6.8/10

2021ൽ പുറത്തിറങ്ങിയ ഫിയർ സ്ട്രീറ്റ് ട്രയലജിയിലെ അവസാന ഭാഗമാണ് ഫിയർ സ്ട്രീറ്റ് 3: 1666. ഫിയർ സ്ട്രീറ്റ് 1,2 ഭംഗങ്ങളുടെ തുടർകഥയായ മൂന്നാം ഭാഗം സാറ ഫിയർ എന്ന മന്ത്രവാദിനിയുടെ ചിത്രത്തിലേക്കാണ് കൊണ്ട് പോകുന്നത്. ഷേഡിസൈഡ് കൊലപാതക പരമ്പരയ്ക്ക് ഒരു അറുതി വരുത്താനുള്ള പ്രയാണത്തിൽ ഡീനയും കൂട്ടരും സാറാ ഫിയന്റെ ചരിത്രത്തിലേക്ക് എത്തി പറ്റുന്നു.
ആരായിരുന്നു സാറാ ഫിയർ?എന്താണ് സാറാ ഫിയറിന്റെ ശാപം?ഈ ശാപം എങ്ങനെ അവസാനിപ്പിക്കാം തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചിത്രം തരുന്നു.

1966 ലെ കാലഘട്ടത്തിന്റെ ഭംഗിയും സൂക്ഷമതയും ചിത്രത്തിനുടനീളം മാറ്റ് കുറയാതെ കാണാൻ സാധിക്കുന്നതാണ്. മികച്ച സിനിമറ്റൊഗ്രാഫിയും മികച്ച ബിജിഎം കളും ചിത്രത്തെ മികവുറ്റതാക്കുന്നു. 3 ഭാഗങ്ങളായി ബന്ധപ്പെട്ട് കിടക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സും വളരെ മികച്ച രീതിയിൽ തന്നെ അവസാനിപ്പിക്കാൻ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ കൂടുതൽ വിശേഷങ്ങൾ കണ്ട് തന്നെ അറിയുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ