ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Leigh Janiak |
പരിഭാഷ | കെവിൻ ബാബു, ശ്രീജിത്ത് ബോയ്‌ക & പ്രവീൺ കുറുപ്പ് |
ജോണർ | ഹൊറർ/മിസ്റ്ററി/ത്രില്ലെർ |
ഫിയർ സ്ട്രീറ്റ് ട്രയലജിയിലെ രണ്ടാമത്തെ ഭാഗമാണ് ഫിയർ സ്ട്രീറ്റ് 2:1978. ഷേഡിസൈഡ് കൊലപാതക പരമ്പരകളിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടിയെ തേടിയുള്ള ദീനയുടെയും കൂട്ടരുടെയും യാത്ര 1978ലെ ഒരു സംഭവത്തിലേക്കാണ് എത്തിക്കുന്നത്.സാറ ഫിയറിന്റെ ദുർമന്ത്രവാത പ്രവർത്തിയുടെ ഒരു ഏടാണ് ഈ സിനിമയിൽ വിവരിക്കുന്നത്.
ഫിയർ സ്ട്രീറ്റ് 1 നെ അപേക്ഷിച്ച് രണ്ടാം ഭാഗത്തേക്ക് വരുമ്പോൾ ഹൊറർ എന്ന ലേബലിനോടൊപ്പം കെട്ടുറപ്പുള്ള ഒരു കഥാസന്ദർഭവും കൂടെ കൂട്ടുന്നുണ്ട്. മനോഹരമായി ആരംഭിക്കുന്ന ഒരു വിദ്യാർഥി ക്യാമ്പ് പിന്നീട് ഒരു ചോര പുഴക്ക് വഴിയൊരുക്കുന്നു. ക്യാമ്പിലെ കുറച്ച് പേർ സാറാ ഫിയർ എന്ന പൈശാചിക ശക്തിയുടെ പിന്നിലുള്ള രഹസ്യങ്ങൾ തേടി ഒരു പഴയ ഗുഹക്കുളിലേക്ക് എത്തുകയും, ശേഷം നടക്കുന്ന ഭയാനകമായ സംഭവങ്ങളുമാണ് ഫിയർ സ്ട്രീറ്റ് 2.
കഥക്കുള്ളിലെ കഥകൾ:
◆ഫിയർ സ്ട്രീറ്റ് ആദ്യം ഭാഗവും മൂന്നാം ഭാഗവും കഴിഞ്ഞതിന് ശേഷമാണ് രണ്ടാം ഭാഗം ചിത്രീകരിക്കുന്നത്.
◆ഫിയർ സ്ട്രീറ്റ് സിനിമയിലെ ടോമി എന്ന ക്യാരക്ടറിന്റെ മറ്റൊരു പരിവേഷമാണ് നമ്മൾ “ഫ്രൈഡേ ദി 13ത്ത്” ൽ കണ്ടത്.
◆ ചിത്രത്തിൽ കാണിക്കുന്ന കാസറ്റ് പ്ലെയർ ഹിറ്റാച്ചി TRQ-225 ആണ്.
◆പഴയകാല ഹൊറർ ചിത്രങ്ങളായ ഫ്രൈഡേ ദി 13ത്ത്, ദി ഒമെൻ, ഏലിയൻ എന്നീ സിനിമകളിലെ സൗണ്ട് ട്രാക്കുകൾ ഈ സിനിമയിൽ പല സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
◆ ഒരേ കഥാപാത്രത്തിന്റെ വ്യത്യസ്ത പ്രായങ്ങൾ അവതരിപ്പിക്കുന്നു ഗില്ലിയൻ ജേക്കബും സാഡി സിങ്കും ചിത്രീകരണ വേളയിൽ ഒരിക്കൽ പോലും കണ്ട് മുട്ടിയിട്ടില്ല.
◆”ഫിയർ സ്ട്രീറ്റിലെ” കൊലയാളികൾക്ക് പ്രചോദനം നൽകിയത് “നൈറ്റ്മെയർ അറ്റ് എൽം സ്ട്രീറ്റ്”, “ടെക്സസ് ചെയിൻസോ മാസ്സക്കർ”, “ഫ്രൈഡേ ദി 13ത്ത്” അങ്ങനെ നിരവധി സിനിമകളിൽ നിന്നുമാണ്.
◆ഫിയർ സ്ട്രേറ്റിന്റെ അനുബന്ധ ഭാഗങ്ങൾ മുന്നോട്ട് പോകുന്നതിനു പകരം പിന്നിലൊട്ടാണ് യാത്ര ചെയ്യുന്നത്.
◆3 ആഴ്ചക്കുള്ളിൽ 3 ഭംഗങ്ങൾ ഇറക്കുന്ന ഒരു സിനിമ ട്രൈലജി എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
◆20ത്ത് സെഞ്ചുറിയുമായിരുന്ന ചിത്രത്തിന്റെ ആദ്യ കരാർ കോവിഡ് 19 പ്രതിസന്ധി മൂലം പിന്നീട് നെറ്റ്ഫ്ലിക്‌സിന് കൈമാറി.
◆20ത്ത് സെഞ്ചുറിയുമായി കരാർ വിട്ടതിന് ശേഷം ചിത്രീകരിച്ച രണ്ടാം ഭാഗം മാറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിലാണ് എടുത്തിട്ടുള്ളത്