ഫിയർ സ്ട്രീറ്റ് 1 : 1994 (Fear Street 1 : 1994) 2021

മൂവിമിറർ റിലീസ് - 160

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഇംഗ്ലീഷ്
സംവിധാനം Leigh Janiak
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക & പ്രവീൺ കുറുപ്പ്
ജോണർ ഹൊറർ/മിസ്റ്ററി/ക്രൈം

6.2/10

ഫിയർ സ്ട്രീറ്റ് എന്ന ഹൊറർ/ക്രൈം നോവലിനെ Leigh Janiakആസ്പദമാക്കി ലീയ് ജാനിയാക് സംവിധാനം ചെയ്ത മൂന്ന് ഭാഗങ്ങളുള്ള ഒരു സിനിമ പരമ്പരയാണ് ഫിയർ സ്ട്രീറ്റ് ട്രയലജി. ഇതിലെ തന്നെ ആദ്യ ഭാഗമായ ഫിയർ സ്ട്രീറ്റ് 1: 1994 എന്ന ചിത്രമാണ് മൂവി മിറർ ഇവിടെ പരിജയപ്പെടുത്തുന്നത്. ഷേഡിസൈഡ് എന്ന അമേരിക്കൻ പട്ടണത്തിൽ നിരന്തരമായി നടക്കുന്ന അതിക്രൂരമായ കൊലപാതകങ്ങൾ. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ആര്? ഇതിന് പിന്നിൽ പൈശാചിക ശക്തിയാണെന്നാണ് പൊതുവെയുള്ള ആരോപണം. പണ്ടെങ്ങോ മരണപ്പെട്ട സാറ ഫിയർ എന്ന ദുർമന്ത്രവാദിനിയുടെ കൈകളാണ് ഇതിന് പിന്നിൽ എന്ന് പലരും സാരമായും നിസ്സാരമായും വിശ്വസിച്ച് വരുന്നു.

ഒരു സ്ലേഷർ പരിവേഷത്തോട് കൂടി ആരംഭിക്കുന്ന ഈ ചിത്രം പതിയെ പതിയെ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്നു. ആരാണ് സാറ ഫിയർ? ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം? എന്താണ് ഇതിന് പിന്നിലെ രഹസ്യം? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഒരു ത്രില്ലിങ് അനുഭൂതി ഉണ്ടാക്കുന്നു. ഒരു ഹൊറർ സിനിമക്ക് വേണ്ട എല്ലാ ചേരുവകളും വേണ്ട വിധം വിനയോഗിച്ച ഈ ചിത്രം ശക്തമായ ഒരു കഥയും കൂടെ കൂട്ടുന്നുണ്ട്. ജമ്പ് സ്കേർ ഹൊററിനെക്കാൾ വിഷ്വൽ ഹൊറർ സീനുകൾക്ക് ചിത്രം പ്രാധാന്യം കൊടുത്തിരിക്കുന്നു.

3 ഭാഗങ്ങളുള്ള ഈ സിനിമയുടെ ആദ്യ ഭാഗമായാ ഫിയർ സ്‌ട്രീറ്റ് 1, സാറ ഫിയർ എന്ന ദുർമന്ത്രവാദിനിയിലേക്കുള്ള ഒരു ആമുഖം മാത്രമാണ്. സാറ ഫിയറിന്റെ പൂർവ്വകാലവും അതിനെ ചുറ്റിപ്പറ്റിയുള്ള മറ്റ് നിഗൂഢതകളെല്ലാം ഫിയർ സ്ട്രീറ്റ് 2,3 ഭാഗങ്ങളിലൂടെ മൂവി മിറർ മലയാളം പരിഭാഷയോട് കൂടി നിങ്ങൾക്ക് മുന്നിൽ ഉടൻ എത്തിക്കുന്നതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ