ഫണ്ണി ബോയ് (Funny Boy) 2020

മൂവിമിറർ റിലീസ് - 291

പോസ്റ്റർ : അതുൽ പി.വി
ഭാഷ സിംഹള, തമിഴ്, ഇംഗ്ലീഷ്
സംവിധാനം ദീപ മേത്ത
പരിഭാഷ അനന്തു എ.ആർ
ജോണർ വാർ/ഡ്രാമ

6.6/10

യുദ്ധം.. വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്നും വംശീയതയുടെ അഭിനിവേശത്തിൽ നിന്നുമൊക്കെയായി യുദ്ധക്കെടുതികൾ ഒരുപാട് ഏറ്റുവാങ്ങിയ മണ്ണാണ് ശ്രീലങ്ക.
ശ്യാം സെൽവധുരൈയുടെ the funny boy എന്ന കൃതിയെ ആസ്പദമാക്കി ദീപ മെഹ്ത സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ simhalese – canadian ചിത്രമാണ് The funny boy. 70/80 കളിലെ ശ്രീലങ്കയാണ് കഥാ പശ്ചാത്തലം, ശ്രീലങ്കയിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന തമിഴ് വംശജരായ ചെൽവരത്നത്തിന്റെ മൂന്ന് മക്കളിൽ ഒരുവനായ ആർജി അഥവാ അർജുൻ ചെറുപ്പം മുതലേ കോമാളി എന്ന വിളിപ്പേര് കേട്ട് വളർന്നവനാണ്, ആദ്യമെല്ലാം അവനത് മനസിലായില്ലെങ്കിലും അച്ഛന്റെ സഹോദരി രാധ ആന്റിയിലൂടെ അവൻ അവന്റെ വ്യക്തിത്വത്തെ തിരിച്ചറിയുന്നു. അവനിലെ മാറ്റങ്ങൾ തിരിച്ചറിയാതെ അവനെ തിരുത്താൻ ശ്രമിക്കുന്ന ഫാമിലിയുടെ എതിർപ്പുകളെ വക വെക്കാതെ സ്കൂളിലെ സഹപാഠിയായ ശ്രീലങ്കനായ ഷേഹനുമായി അവൻ പ്രണയത്തിലാവുന്നു. Homo sexuality യെ അംഗീകരിക്കാത്ത കുടുംബം, അതിനിടയിൽ പൊട്ടിപുറപ്പെടുന്ന ശ്രീലങ്കൻ – തമിഴ് ആഭ്യന്തര കലാപം ഇതിനെ അവർക്ക് അതിജീവിക്കാൻ ആകുമോ എന്നാണ് സിനിമ പറയുന്നത്. കാലിക പ്രസക്തിയുള്ള ഒരു ചിത്രം. സ്വവർഗ്ഗരതിയെ ചുറ്റിപ്പറ്റിയാണ് കഥ പറഞ്ഞു പോകുന്നതെങ്കിലും, ലങ്കൻ മണ്ണിൽ തമിഴർ നേരിട്ട കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പച്ചയായ ഒരു ആവിഷ്കാരം കൂടിയാണ് ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ