ഭാഷ | തമിഴ് |
സംവിധാനം | കാർത്തിക് നരേൻ |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | Sci-Fi/ഡ്രാമ/ഷോർട്ട് ഫിലിം |
മനുഷ്യന്റെ 9 വികാരങ്ങളെ ആസ്പദമാക്കി അതിലൂടെ കാഴ്ചക്കാരെ കൊണ്ടുപോകുന്ന ഒരു വ്യത്യാസ്ത ശ്രമമായിരുന്നു കോവിഡ് കാലത്ത് സക്ഷാൽ മണിരത്‌നത്തിന്റെ നേതൃത്വത്തിൽ 9 സംവിധായകർ അണിയിച്ചൊരുക്കിയ നവരസ സീരീസ്. ഇതിൽ ഏറ്റവും മികച്ചത് എന്നു നിസ്സംശയം പറയാവുന്ന എപ്പിസോഡാണ് കാർത്തിക് നരേൻ സംവിധാനം ചെയ്ത പ്രോജക്ട് അഗ്നി. ഇന്ത്യൻ സിനിമയിൽ അധികം പരീക്ഷിക്കപ്പെടാത്ത ഒരു സയൻസ് ഫിക്ഷൻ തീം ആയിരുന്നു പ്രോജക്ട് അഗ്നിക്കായി സംവിധായകൻ തിരഞ്ഞെടുത്തത്. താൻ കണ്ടെത്തിയ ചില സിദ്ധാന്തങ്ങൾ തന്റെ സുഹൃത്തുമായി പങ്കിടുന്ന വിഷ്ണുവിന്റെയും, തന്റെ മുന്നിൽ കണ്ട അത്ഭുത കാഴ്ചയിൽ സ്തബ്ധനായി പോകുന്ന കൃഷ്ണന്റെയും അനുഭവങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഈ ചിത്രം മഹാവിഷ്ണുവിന്റെ അവസാന അവതാരമായ കൽക്കി സങ്കൽപത്തിലൂന്നിയാണ് അവതരിപ്പിച്ചിരിക്കുന്നത്, പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്ന അരവിന്ദ് സ്വാമി, പ്രസന്ന എന്നിവർ കയ്യടക്കത്തോടെ സിനിമയെ സമീപിച്ചിട്ടുമുണ്ട്. സിനിമ ആസ്വാദകർക്ക് നല്ലൊരു അനുഭവം തന്നെയാണ് പ്രോജക്ട് അഗ്നി.