ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Dan Trachtenberg |
പരിഭാഷ | അബ്‌ദുൾ മജീദ് എം.പി |
ജോണർ | ഹൊറർ |
പ്രശസ്ത നടൻ അർണോൾഡ് ഷ്വാസ്നെഗർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് ഇങ്ങ് കേരളക്കരയിൽ അടക്കം പ്രകമ്പനം കൊള്ളിച്ച 1987ൽ പുറത്തിറങ്ങിയ പ്രഡേറ്ററിന്റെ ഒരു പ്രീക്വൽ പതിപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് പ്രേ. തന്റെ ഗോത്രം വസിക്കുന്ന കാടിനുള്ളിൽ രാക്ഷസ സദൃശ്യനായ ഒരു ജീവിയുടെ സാമീപ്യം മനസ്സിലാക്കി അതേപ്പറ്റി അന്വേഷിച്ചിറങ്ങുന്ന നായിക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. അന്യഗ്രഹ ജീവിയുടെ ആക്രമണത്തിൽ തന്റെ ഗോത്രം നശിച്ചു പോകാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന നായിക നേരിടുന്ന ഓരോ പ്രതിബന്ധങ്ങളും കാഴ്ചക്കാരിലും ഭീതിയുണർത്തുന്നുണ്ട്. 300കൊല്ലങ്ങൾക്ക് മുൻപ് നടക്കുന്ന കഥാസന്ദർഭമായതിനാൽ അമ്പും വില്ലും, കത്തിയും, കോടാലിയുമൊക്കെയാണ് മറ്റു പ്രഡേറ്റർ ചിത്രങ്ങളെ അപേക്ഷിച്ച് പ്രേയിലെ പ്രധാന ആയുധങ്ങൾ. കാടിന്റെ വന്യതയെ അതുപോലെ പകർത്തുന്ന വശ്യമായ ഛായാഗ്രഹണവും, പതിഞ്ഞ താളത്തിൽ ഒഴുകിയെത്തുന്ന മാസ്മരിക സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.
NB: ഈ പരിഭാഷ നിങ്ങൾക്ക് .ass ഫോർമാറ്റിൽ ആസ്വദിക്കാൻ കഴിയുന്നതാണ്.