ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Andrew R Jones & Adam Valdez |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡോക്യുമെന്ററി / ആനിമേഷൻ / സീരീസ് |
BBCസ്റ്റുഡിയോ നിർമ്മിച്ച് Apple Tv+ ലൂടെ 2023 ൽ പുറത്തിറങ്ങിയ നാച്ചുറൽ ഫ്രണ്ട്ലി ഡോക്യുമെൻ്ററി സീരീസാണ് ‘പ്രീ ഹിസ്റ്റോറിക് പ്ലാനറ്റ് ‘. സീസൺ 2.
66 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിൻ്റെ അവസാനം ഭൂമിയിൽ ജീവിച്ചിരുന്ന വിവിധ തരം ദിനോസറുകളുടേയും ഭീമാകാരരായ ടെറോസർ പോലുള്ള ജലജീവികളുടേയും ദൈനംദിന ജീവിതചര്യകൾ വളരെ തന്മയത്വത്തോടെയാണ് ആധുനിക സാങ്കേതിവിദ്യയുടെ സഹായത്താൽ സീരീസിൽ പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. ദ്വീപുകൾ, നിഷിദ്ധഭൂമി, ചതുപ്പുനിലങ്ങൾ, സമുദ്രങ്ങൾ, വടക്കേ അമേരിക്ക എന്നിങ്ങനെ 5 ഭാഗങ്ങളുണ്ട്.
പ്രകൃതി ചരിത്രകാരനായ ഡേവിഡ് ആറ്റൻബറോയുടെ വിവരണവും, ഹാൻസ് സിമ്മറുടെ തീം മ്യൂസിക്കും മികവുറ്റതാണ്.
ചരിത്രാതീതകാലത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ദൃശ്യാനഭവം തന്നെയാണ് ഈ ഡോക്യുമെൻ്ററി സീരീസ്.