പ്രിസണേഴ്‌സ് ( Prisoners ) 2013

മൂവിമിറർ റിലീസ് - 471

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Denis Villeneuve
പരിഭാഷ അനൂപ് പി സി
ജോണർ മിസ്റ്ററി/ത്രില്ലർ

8.2/10

പെൻസിൽവാനിയയിലെ ഒരു താങ്ക്സ്ഗിവിങ് ദിനം.
ഡോവർ-ബിർക്ക് കുടുംബങ്ങൾ താങ്ക്സ് ഗിവിങ് പാർട്ടിക്കായി ഒത്തു കൂടുന്നു. ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങുന്ന രണ്ടു വീട്ടിലെയും ചെറിയ രണ്ടു പെൺകുട്ടികൾ അപ്രത്യക്ഷരാവുന്നു.
ഏറെ തിരഞ്ഞിട്ടും അവരെ കണ്ടെത്താനാവുന്നില്ല. റോഡിൽ നിർത്തിയിട്ടിരുന്ന ഒരു വാനിനു സമീപം അവർ നേരത്തെ കളിച്ചിരുന്നു. ആ വാനിൽ ആരോ ഉണ്ടായിരുന്നതായും അയാൾ അവരെ ശ്രദ്ധിച്ചിരുന്നതായും അയാളുടെ മകൻ ഓർത്തെടുക്കുന്നു. പെൺകുട്ടികളെ അയാൾ തട്ടിക്കൊണ്ടു പോയതായിരിക്കുമോ??

ഡെനി വിൽനോവ് സംവിധാനം ചെയ്തു ജയ്ക്ക് ജിൽഇൻഹാൾ, ഹ്യൂ ജാക്‌മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അമേരിക്കൻ ക്രൈം ത്രില്ലർ ചിത്രമാണ് ‘പ്രിസണേഴ്‌സ്’.
ഒരു ഡാർക്ക്‌ സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം കഥ പറയുന്നത്. സസ്പെൻസ് നിലനിർത്തി അവസാനം വരെ ഗംഭീരമായി കഥ പറയുമ്പോഴും ഒരു വശത്ത് ബാധിക്കപ്പെട്ടവരുടെ വൈകാരിക സങ്കീർണതകളിലേക്കും ചിത്രം ശ്രദ്ധ ചെലുത്തുന്നുണ്ട്. നഷ്ടങ്ങളും അതുണ്ടാക്കുന്ന വൈകാരിക ആഘാതങ്ങളും പലപ്പോഴും നമ്മളെ സ്വാർത്ഥമായി ചിന്തിപ്പിക്കുകയും മനുഷ്യത്വ രഹിതമായി പ്രവർത്തിക്കുന്നതിലേക്കും നയിക്കുന്നു.ഹ്യൂ ജാക്മാന്റെ നല്ലൊരു പ്രകടനം തന്നെ ഈ ചിത്രത്തിൽ കാണാനാവും.
സിനിമയിലെ കേസന്വേഷണം അത്യന്തം ഉദ്യോഗജനകമാണ്. പല ഘട്ടങ്ങളിലെ ചെറിയ ട്വിസ്റ്റുകളെല്ലാം അവസാനത്തിൽ ബന്ധപ്പെടുന്നതും കൃത്യമായ ഒരു ഉത്തരത്തിലേക്കെത്തുന്നതുമെല്ലാം സംതൃപ്തി നൽകുന്നു. മികച്ച തിരക്കഥയും നല്ല മേക്കിങ്ങും പ്രകടനങ്ങളും ഒത്തു ചേർന്നൊരു സിനിമയാണ് പ്രിസണേഴ്സ്. ഡെനി വിൽനോവിന്റെ മറ്റൊരു ഗംഭീരചിത്രം.

കടപ്പാട് -vipin kallingal.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ