എസ്‌കേപ് ഫ്രം പ്രട്ടോറിയ (Escape from Pretoria) 2020

മൂവിമിറർ റിലീസ് - 299

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Francis Annan
പരിഭാഷ സിബിൻ സെബാസ്റ്റ്യൻ
ജോണർ ക്രൈം/മിസ്റ്ററി/ത്രില്ലെർ

6.8/10

സൗത്ത്ആഫ്രിക്കയിൽ വർണ്ണവിവേചനം കൊടുംപിരി കൊണ്ടുനിൽക്കുന്ന സമയം. ധാരാളം ചെറുപ്പക്കാരായ ആക്ടീവിസ്റ്റുകൾ ആ സമരത്തിന് വേണ്ട നേതൃത്വവും, സഹായവും നല്കികൊണ്ടിരുന്നു. ആ കൂട്ടത്തിൽപ്പെട്ടവരായിരുന്നു സുഹൃത്തുക്കളായ ജെക്കിനും, സ്റ്റീവും.
ഒരു സമര ശ്രമത്തിനിടെ പോലീസ് പിടികൂടുന്ന ഇരുവരെയും, യഥാക്രമം പന്ത്രണ്ടും, എട്ടും വർഷങ്ങളുടെ ശിക്ഷ വിധിച്ച് ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ജയിലുകളിൽ ഒന്നായ പ്രട്ടോറിയയിലേക്ക് അയക്കുന്നു.
അവിടെയെത്തിയ ഇരുവർക്കും, എങ്ങനെയും ആ ജയിലറയിൽ നിന്ന് രക്ഷപ്പെടുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അങ്ങനെയൊരു ജയിലിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെടുക എന്നത് തീർത്തും അസാധ്യമായ കാര്യങ്ങളിൽ ഒന്നായിരുന്നു. കാരണം….അവരെ കൊണ്ട് പാർപ്പിച്ചത് ഒരുപാട് വാതിലുകളുടെ ഉള്ളറയിലേക്ക് ആയിരുന്നു.
അവരത് എങ്ങനെ ഭേദിക്കുന്നു… അവർക്കതിന് സാധിക്കുമോ എന്നുള്ളതാണ് ചിത്രം പിന്നീട് പറയുന്നത്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഈ ചിത്രത്തിൽ ചങ്കിടിപ്പ് കൂട്ടുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ട്. കൂടെ ഡാനിയേൽ റാഡ്ക്ലിഫിന്റെ മികച്ച പ്രകടനം കൂടെ ആകുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് മികച്ച ഒരു ത്രില്ലെർ അനുഭവം ആണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ