പോയട്രി (Poetry) 2010

മൂവിമിറർ റിലീസ് - 76

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Chang Dong-Lee
പരിഭാഷ ജ്യോതിഷ്. സി
ജോണർ ഡ്രാമ

7.8/10

സ്വന്തം പേരക്കുട്ടിയുടെ ദുഷ്പ്രവൃത്തികൾ മൂലം യാതനകളനുഭവിക്കേണ്ടി വന്ന മിജ എന്ന വൃദ്ധയുടെ കണ്ണുനീരിന്റെ കഥയാണ് ഈ ചിത്രം. ചെറുപ്പത്തിൽ തന്നെ ഒരു കവയത്രിയാവണം എന്ന മോഹം മനസ്സിലടക്കിപ്പിടിച്ച്, നിത്യവൃത്തിക്ക് പോലും വീട്ടു ജോലി ചെയ്യേണ്ടി വന്ന ഈ വൃദ്ധയുടെ നൊമ്പരങ്ങൾ നമ്മുടെ മനസ്സിനെ തീർച്ചയായും ഈറനണിയിക്കും. കവിതകളെ നെഞ്ചോടടക്കിപ്പിടിച്ചും, അതേസമയം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന ഈ കഥാപാത്രം ഓരോ പ്രേക്ഷകന്റെ മനസ്സിലും ആഴത്തിൽ പതിയുമെന്നു തീർച്ചയാണ്. ഒട്ടനവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഈ ചിത്രം, 2010 ലെ Palme d’Or നോമിനേഷനും അർഹത നേടി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ