ഭാഷ | ഫ്രഞ്ച് |
സംവിധാനം | Jacques Doillon |
പരിഭാഷ | ജ്യോതിഷ് സി |
ജോണർ | ഡ്രാമ |
ഒരു കാർ അപകടത്തിൽ അമ്മയെ നഷ്ടപ്പെട്ട 4വയസ്സുകാരിയുടെ കഥയാണ് 1996 ഇൽ പുറത്തിറങ്ങിയ പോണറ്റ് എന്ന ഫ്രഞ്ച് ചലച്ചിത്രം ചർച്ച ചെയ്യുന്നത്. അമ്മയുടെ മരണത്തോടെ ബോഡിങ് സ്‌കൂളിലേക്ക് മാറ്റപ്പെടുകയായിരുന്നു പോണറ്റ്. മരണം എന്താണെന്ന് മനസിലാക്കാനുള്ള പ്രായം എത്തിയിട്ടില്ലാത്ത ആ ബാലിക, തന്റെ അമ്മയെ ദൈവ സന്നിധിയിൽ നിന്നും തിരികെ കൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടെ പല സുഹൃത്തുക്കളോടും സഹായം ആവശ്യപ്പെടുന്നു. ദൈവത്തിന് പ്രിയപ്പെട്ടവളാകാനുള്ള പല ശ്രമങ്ങളും നടത്തി അമ്മയെ തിരികെ കൊണ്ടുവരാൻ നോക്കുകയും ചെയ്തു. പോണറ്റ് എന്ന നാലുവയസുകാരിയുടെ കഥാപാത്രം കൈകാര്യം ചെയ്ത Victoire Thivisolയുടെ പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ മുഖ്യആകർഷണം. ഡ്രമാറ്റിക് സിനിമകളുടെ ആസ്വാദകർക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് ഈ ചിത്രം.