പെർഫ്യൂം (Perfume) S1 2018

മൂവിമിറർ റിലീസ് - 254

പോസ്റ്റർ : അതുൽ പി.വി
ഭാഷ ജർമ്മൻ
സംവിധാനം Philipp Kadelbach
പരിഭാഷ ബിനോജ് ജോസഫ് & പ്രജി അമ്പലപ്പുഴ
ജോണർ ത്രില്ലെർ /മിനി സീരീസ്

7.1/10

പാട്രിക് സസ്കിന്തിന്റെ “പെർഫ്യൂം: സ്റ്റോറി ഓഫ് എ മർഡറർ” എന്ന നോവലിനെപ്പറ്റി അറിയാത്ത ലോകസിനിമ ആസ്വാദകർ നന്നേ കുറവായിരിക്കും. Ben Whishaw തകർത്ത് അഭിനയിച്ച പ്രേക്ഷകപ്രീതി നേടിയ ആ അത്ഭുത സിനിമയെ ആസ്പദമാക്കി 2108ൽ Netflixലൂടെ പുറത്തിറങ്ങിയ 6എപ്പിസോഡുകൾ മാത്രമുള്ള ജർമ്മൻ മിനിസീരിസാണ് പെർഫ്യൂം. നഗരത്തിലെ പ്രശസ്തയായ ഗായിക കാതറിൻ അതിക്രൂരമായി കൊലചെയ്യപ്പെടുന്നു. കൊന്ന ശേഷം ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികൾ നീക്കം ചെയ്യപ്പെട്ട കാര്യം മനസ്സിലാക്കുന്ന അന്വേഷക ഞെട്ടിപ്പിക്കുന്ന ആ സത്യം തിരിച്ചറിയുന്നു. ശരീര ഗന്ധത്തിലൂടെ ആത്മഭൂതി കണ്ടെത്തുന്ന ഒരു കൊലയാളി ഉടലെടുത്തിരിക്കുന്നു. കാതറിന്റെ സുഹൃത്തുക്കൾ സംശയത്തിന്റെ നിഴലിലുമാകുന്നു. പിന്നീട് നടക്കുന്ന അന്വേഷണത്തിന്റെ കഥയാണ് സീരീസ് പറഞ്ഞുപോകുന്നത്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ആണെങ്കിൽ കൂടിയും പതിഞ്ഞ താളത്തിൽ പറഞ്ഞുപോകുന്ന ആവിഷ്കരണരീതിയാണ് സംവിധാനയകൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ത്രില്ലർ പ്രേമികൾക്കും, ഡ്രാമ പ്രേമികൾക്കും ഒരുപോലെ സമീപിക്കാവുന്ന ഒരു സീരീസ് തന്നെയാണ് പെർഫ്യൂം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ