ഭാഷ | മലേഷ്യൻ |
സംവിധാനം | Kabir Bhatia |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | അഡ്വെഞ്ചർ/ഡ്രാമ |
ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി 2018 ൽ പുറത്തിറങ്ങിയ മലേഷ്യൻ ചിത്രം ‘പുലാങ് ‘ (മടങ്ങിവരവ് ) ഇതിൻ്റെ നിർമ്മാതാക്കളിൽ ഒരാളായ അഹ്മദ് ഒമറിൻ്റെ മുത്തച്ഛൻ ഒത്മാൻ്റെ ജീവിത കഥയാണ്.
ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നി വിവാഹിതരായവരാണ് ഒത്മാനും, തോമും. ഭാര്യയെ പൊന്നുപോലെ നോക്കണമെന്ന ആഗ്രഹവുമായി ഒത്മാൻ ജോലക്കായി നാടുവിട്ട് പോകുന്നു. ചിലപ്പോഴൊക്കെ ജീവിതം കൽപ്പിത കഥയേക്കാൾ സംഭവബഹുലമാവും. അത്തരത്തിൽ
ചില അപ്രതീക്ഷിത സംഭവങ്ങൾ അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു.
മരണക്കിടക്കയിൽ വച്ച് തോം തൻ്റെ കൊച്ചുമകനായ അഹ്മദിനോട് 61 വർഷം മുമ്പ് തന്നെ വിട്ടുപോയ ഭർത്താവ് ജീവനോടുണ്ടോ അതോ മരിച്ചു പോയെങ്കിൽ എവിടെ വച്ചെന്നും അന്വേഷിക്കാൻ ആവശ്യപ്പെടുന്നിടത്തു നിന്നാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്.
അപാര ദൃശ്യഭംഗികൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന ചിത്രം കടലോര ജീവിതം അപ്പാടെ ഒപ്പിയെടുത്ത് കാഴ്ചയെ സ്വാധീനിക്കുന്നതോടൊപ്പം മലേഷ്യയിലെ ജപ്പാൻ അധിനിവേശം പോലുള്ള ഗൗരവമേറിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്.