ഭാഷ | തമിഴ് |
സംവിധാനം | മിഷ്‌കിൻ |
പരിഭാഷ | അനന്തു എ.ആർ & മനോജ് കുന്നത്ത് |
ജോണർ | ഹൊറർ/മിസ്റ്ററി |
വ്യത്യസ്തമായ അവതരണരീതി കൊണ്ട് തമിഴ്നാട്ടിലും, ഇങ്ങ് കേരളത്തിലും ഒരു കൂട്ടം ആരാധരെ നേടിയെടുത്ത തമിഴ് സംവിധായകനാണ് മിഷ്കിൻ. 2014ൽ അദ്ദേഹം സംവിധാനം ചെയ്ത ഒരു ഹൊറർ ചിത്രമാണ് പിസാസ്.
ഒരു ആക്സിഡന്റിൽ മരിക്കുന്ന നായിക, അവളെ രക്ഷിക്കാൻ ശ്രമിച്ച നായകന് പുറകെ ആത്മാവായി കടന്നു കൂടുന്നു. തന്റെ പുറകെയുള്ള ഈ പിശാചിന്റെ നടത്തം അവസാനിപ്പിക്കാൻ, അവളുടെ കൊലയാളി കണ്ടെത്താൻ നായകൻ ഇറങ്ങി തിരിക്കുന്നു. ഒരേ സമയം ഹൊറർ ഫീലും ഒപ്പം ഒരു മിസ്റ്ററി ത്രില്ലർ ഫീലും നൽകാൻ ചിത്രത്തിന് കഴിയുന്നുണ്ട്. മിഷ്‌ക്കിന്റെ സ്‌ഥിരം സ്റ്റൈലിൽ അതിഗംഭീരമായ പശ്ചാത്തല സംഗീതവും, ലൈറ്റിങ്ങും പിശാചിനും ഭംഗി കൂട്ടുന്നുണ്ട്.