ഭാഷ | സ്പാനിഷ് |
സംവിധാനം | Michel Franco |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | ക്രൈം/ഡ്രാമ |
2020ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് ഡിസോസ്റ്റിയർ ചിത്രമാണ് ന്യൂ ഓർഡർ. നഗരത്തിലെ ദാരിദ്ര്യരായ ജനങ്ങൾ, ഉയർന്ന ജീവിത നിലവാരമുള്ള ധനികർക്കിടയിലേക്ക് അഴിച്ചു വിടുന്ന കലാപവും, ഭരണകേന്ദ്രങ്ങൾ ഈ കലാപത്തെ ഉപയോഗിക്കുന്നതുമൊക്കെയായി ഒരുപാട് സാമൂഹിക അസമത്വങ്ങൾ ചർച്ച ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ചെറിയൊരു നോവ് സമ്മാനിച്ചാണ് അവസാനിക്കുന്നത്. സമൂഹത്തിലെ പല തട്ടിൽ നിൽക്കുന്ന ആൾക്കാർ തമ്മിലുള്ള മാനസിക അന്തരം ഒരു കല്യാണ വീട്ടിലെ ചുറ്റുമതിലിൽ തുടങ്ങി വളരെ വലിയ ക്യാൻവാസിലേക്ക് കൊണ്ടെത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.