നോവേർ(Nowhere)

മൂവിമിറർ റിലീസ് - 413

പോസ്റ്റർ : അതുൽ പി. വി
ഭാഷ സ്പാനിഷ്
സംവിധാനം Albert Pintó
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ത്രില്ലർ/ഡ്രാമ

6.5/10

പിരിമുറുക്കത്തിൻ്റേയും ഭീതിയുടേയും മുൾമുനയിൽ നിർത്തുന്ന, ഈ വർഷം പുറത്തിറങ്ങിയ ഒരു സ്പാനിഷ് സർവൈവൽ ത്രില്ലർ മൂവിയാണ്, ”നോവേർ.”
നടുക്കടലിൽ എവിടേയോ കപ്പലിൽ നിന്നും തെറിച്ചു പോയ ഒരു കണ്ടയ്നറിൽ അവിചാരിതമായി ഒറ്റയ്ക്ക് പെട്ടു പോവുന്ന മിയ എന്ന യുവതിക്ക്, തൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിൻ്റെ ജീവൻ കൂടി രക്ഷിക്കേണ്ടതുണ്ട്. നിരന്തരം വെള്ളം കയറി മുങ്ങിപ്പോയേക്കാവുന്ന കണ്ടയ്നറിലെ ദുഷ്കരമായ സാഹചര്യം അവൾ അതിജീവിക്കുമോ? മിയയായി Anna castillo മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മികച്ച ദൃശ്യങ്ങളും, പശ്ചാത്തല സംഗീതവും എല്ലാം ചേർന്ന ഒരു ഗംഭീര സിനിമാനുഭവം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ