നോബഡി (Nobody) 2021

മൂവിമിറർ റിലീസ് - 98

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Ilya Naishuller
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക, പ്രവീൺ കുറുപ്പ്, മനോജ്‌ കുന്നത്ത്
ജോണർ ആക്ഷൻ/ത്രില്ലെർ

7.6/10

എല്ലാർക്കും അയാളോട് ഒന്നേ ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ….
Who are you?..

അയാൾക്ക് നൽകാനോ ഒറ്റ ഉത്തരവും………Nobody…!!

ലോകത്ത് ഒരുപക്ഷെ ഏറ്റവും ആരാധകർ ഉള്ള സിനിമ ശാഖ ആവും .. ആക്ഷൻ…
ആ ജോണറിൽ തന്നെ പ്രത്യേകം ഫാൻ ബേസ് ഉള്ള ഐറ്റം ആണ് ‘വൺമാൻ ആർമി’ പടങ്ങൾ,…പഴയ ‘റാമ്പോ’ മുതൽ ഇങ്ങോട്ട് ജോൺ വിക്ക്‌ വരെ എത്തി നിൽക്കുന്നു ആ ആർമി… അത്തരം തീപ്പൊരി സിനിമകളുടെ ആരാധകർക്ക് ഇതാ പുതിയ ഒരു ചെറു വിരുന്ന്…..

എല്ലാ ദിവസവും ഒരേപോലെ യാന്ത്രികമായി ജീവിച്ചു പോകുന്ന കുടുംബസ്ഥനാണ് ഹച്ച് മാൻസൽ, പുതിയതായി ഒന്നും ചെയ്യാനില്ലാതെ എന്തോ നിരാശ ഉള്ള പോലെ ഭാര്യയുടെയും രണ്ടു കുട്ടികളുടെയും കൂടെ വെറുതെ ജീവിച്ചു തീർക്കുന്നു, അങ്ങനെ ഇരിക്കെ ഒരു രാത്രി അയാളുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത രണ്ടു അതിഥികൾ കടന്നു വരുന്നു. അത് അയാളുടെ ജീവിതം ആകെപ്പാടെ മാറ്റിമറിക്കുകയാണ്, സ്വയം മറക്കാൻ ശ്രമിക്കുന്ന ” മറ്റൊരു മുഖം ഉണ്ടായിരുന്നു” അയാൾക്ക്….അതെ….
ചങ്ങലയാൽ തളക്കപെട്ട ആ വേട്ട മൃഗത്തിന്റെ യഥാർത്ഥ വിശ്വരൂപത്തിന്റെ പിറവിയാണ് പിന്നെ അങ്ങോട്ട്‌…

പ്രധാനമായും ആക്ഷൻ രംഗങ്ങൾ അതിനെ ചുവടു പിടിച്ചു വരുന്ന ബിജിഎം എല്ലാം നല്ല രസമായിട്ട് അണിയറക്കാർ കൈകാര്യം ചെയ്തിട്ടുണ്ട്.മ്യൂസിക് ഡിപ്പാർട്മെന്റ് കേറി മേഞ്ഞിരിക്കുവാണ്…കൂടെ ഇന്ട്രെസ്റ്റിംഗ് ആയ സംഭാഷണങ്ങളും പിന്നെയുള്ളത് ഇടി…..ഇടി എന്ന് പറയുമ്പോൾ ചുമ്മാ അങ്ങോട്ടു മാത്രം കൊടുക്കുന്ന…കുനിച്ചു നിറുത്തി കൂമ്പിന് കയറ്റുന്ന പരിപാടി അല്ല ഇവിടെ.. നന്നായി ചത വാങ്ങി… അങ്ങനെ കൊണ്ടും കൊടുത്തും ഉള്ള ഒരു കൊച്ചു പൂരം.

90 മിനിറ്റ് ചുമ്മാ അങ്ങ് കണ്ടിരിക്കാവുന്ന നല്ല കിടുക്കാച്ചി ആക്ഷൻ എന്റെർറ്റൈനർ മൂവി മിററിന്റെ പ്രിയ പ്രേക്ഷകർക്കായി ഞങ്ങൾ സമർപ്പിക്കുന്നു

അഭിപ്രായങ്ങൾ പങ്കുവെക്കാൻ