ഭാഷ | കൊറിയൻ |
സംവിധാനം | Park Hoon-jung |
പരിഭാഷ | ഹരി മുരളി |
ജോണർ | ആക്ഷൻ/ഡ്രാമ |
The Witch, New World എന്നീ ഹിറ്റ് കൊറിയൻ ചിത്രങ്ങളുടെ സംവിധായകനായ Park Hoon-jung ന്റെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് Night In Paradise.
തന്റെ സഹോദരിയെയും കുട്ടിയേയും കൊന്നതിന് തന്റെ ശത്രു സംഘത്തിന്റെ നേതാവിനെ കൊന്നുകൊണ്ട് നാടുവിടുന്ന നായകനും, അവനെ തേടിയെത്തുന്ന എതിർസംഘവും ആണ് സിനിമയുടെ ഇതിവൃത്തം.
വളരെ slow paced ആയി പോകുന്ന ചിത്രം ക്ലൈമാക്സ് എത്തുമ്പോഴേക്കും മറ്റൊരു ഗതിയിലേക്ക് മാറുന്നു.
വിൻസെൻസോ എന്ന ഡ്രാമയിലൂടെ ആരാധകരുടെ മനം കവർന്ന, Jeon Yeo-been നായികയായി എത്തുന്നതും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന നല്ലൊരു ഗാങ്സ്റ്റർ മൂവി തന്നെയാണ് Night In paradise.