ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Guillermo del Toro |
പരിഭാഷ | പ്രജി അമ്പലപ്പുഴ |
ജോണർ | ത്രില്ലെർ/ഡ്രാമ |
ഓസ്കാർ പുരസ്‌കാര ജേതാവായ സംവിധായകൻ ഗുല്ലെർമോ ഡെൽടോറോ, 1946ൽ പുറത്തിറങ്ങിയ നൈറ്റ്മെയർ ആലീ എന്ന വിഖ്യാത നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ ചലച്ചിത്രമാണിത്. 1940 കാലഘട്ടത്തിലെ ന്യൂയോർക്ക് നഗരത്തിൽ പ്രവർത്തിരുന്ന കാർണിവലുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ സ്റ്റാന്റൺ കാർലൈൽ,
അന്ധവിശ്വാസങ്ങൾ നിലനിർത്തിപോന്ന അന്നത്തെ തലമുറയിലെ ഒരുപറ്റം സാധാരണക്കാരോട് നടത്തിയ വഞ്ചനകളുടെയും കുതന്ത്രങ്ങളുടെയും കഥയാണ് പ്രതിപാദിക്കുന്നത്.
94ആം ഓസ്‌കാർ വേദിയിൽ മികച്ച ചിത്രം ഉൾപ്പെടെ നാല് ഓസ്കാർ നോമിനേഷനുകൾ ലഭിച്ച ഈ ചലച്ചിത്രം കലാമൂല്യത്തിന്റെയും സാങ്കേതികമികവിന്റെയും അത്യുത്തമമായ ഒരു സംഗമം കൂടിയാണ്. പ്രധാന കഥാപാത്രമായ സ്റ്റാന്റൺ കാർലൈലിലൂടെ ബ്രാഡ്ലി കൂപ്പർ എന്ന നടൻ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.