നേനു ഷൈലജ (Nenu Sailja) 2016

മൂവിമിറർ റിലീസ് - 247

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ തെലുങ്ക്
സംവിധാനം Kishore Tirumala
പരിഭാഷ പ്രജിത് പ്രസന്നൻ
ജോണർ റൊമാൻസ്/കോമഡി

6.9/10

ഒരുപാട് പരിശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും നടക്കാതെ വർഷങ്ങളായി സിംഗിൾ ലൈഫിൽ തന്നെ കുടുങ്ങി കിടക്കുന്ന ഹരിയെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ രസകരമായ സംഭവമുഹൂർത്തങ്ങൾ കോർത്തിണക്കി 2016ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് നേനു ഷൈലജ. ആയുഷ്കാലം സിംഗിൾ ആയി തന്നെ തുടരാനുള്ള ശപഥം എടുക്കുന്ന ഹരിക്കു മുന്നിലേക്ക് അവിചാരിതമായി ഷൈലു എത്തുന്നു. എങ്ങനെയെങ്കിലും ഷൈലുവിനെക്കൊണ്ട് തന്നെ ഇഷ്ടമാണെന്ന് പറയിക്കണമെന്നുള്ള ഉദ്യമത്തിന് ഹരി ഇറങ്ങിത്തിരിക്കുന്നു. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളുമായി ചിത്രം മുന്നോട്ടു പോകുന്നു. റാം പോത്തിനേനി, കീർത്തി സുരേഷ് എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം 2016ലെ സൂപ്പർഹിറ്റുകളിൽ ഒന്നുകൂടിയായിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ