ഭാഷ | English, Afrikaans, Nguni languages |
സംവിധാനം | Cornel Wilde |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ത്രില്ലെർ/അഡ്വഞ്ചർ |
കോർണൽ വൈൽഡിൻ്റെ സംവിധാനത്തിൽ 1965 ൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലർ മൂവിയാണ് ‘ദി നേക്കഡ് പ്രേ’.
ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിൽ, അധികം പുരോഗമനം ഉണ്ടാകുന്നതിന് മുമ്പായി, പരസ്പരം പോരടിക്കുന്ന ഗ്രോത്രസമൂഹങ്ങളും അവരുടെ വിചിത്രമായ അനാചാരങ്ങളുമാണ് അവിടെ കൊടികുത്തി വാണിരുന്നത്. ഇതിനിടയിൽ കുറച്ച് പര്യവേഷകരും മിഷനറിമാരും, ആനക്കൊമ്പ് വേട്ടക്കാരും കുപ്രസിദ്ധരായ അടിമക്കച്ചവടക്കാരും മാത്രമേ ജീവൻ പോലും പണയപ്പെടുത്തി അവിടത്തെ ദുർഘടവനപാതകളിൽ എത്താറുള്ളൂ. ആനക്കൊമ്പ് വേട്ടയ്ക്കായി വന്ന ഒരു സംഘത്തിലെ എല്ലാവരേയും ഒരു പ്രാകൃതഗോത്രം തട്ടിക്കൊണ്ടു പോവുന്നു. സംഘത്തിലുള്ള എല്ലാവരേയും ക്രൂരമായി കൊല്ലുന്നതിനിടയിൽ ഒരാൾ മാത്രം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നു. പിന്തുടരുന്ന ക്രൂരരായ വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനായി പാലായനം ചെയ്യുന്ന ‘നഗ്നനായ ഇര’. അതിജീവന പോരാട്ടത്തിൻ്റെ എക്ട്രീം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു മികച്ച സിനിമാനുഭവം.