ഭാഷ | തെലുങ്ക് |
സംവിധാനം | Ani. I. V. Sasi |
പരിഭാഷ | ഉനൈസ് ചെലൂർ |
ജോണർ | റൊമാന്റിക്/കോമഡി |
സിനിമയെ സ്നേഹിക്കുന്നവർക്ക് മറക്കാനാവാത്ത പേരാണ് IV Sasi. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ ഇന്നും മലയാള സിനിമയുടെ കരുത്താണ്. അദ്ദേഹത്തിന്റെ മകൻ അനി ഐ.വി ശശിയുടെ സംവിധാനത്തിൽ ഈ വർഷം തെലുഗിൽ പുറത്തിറങ്ങിയ നല്ലൊരു കോമഡി റൊമാന്റിക് മൂവിയാണ് ‘നിന്നിലാ നിന്നിലാ’
അശോക് സെൽവൻ, അവതരിപ്പിക്കുന്ന ദേവ് എന്ന കഥാപാത്രം യു കെ യിലെ ഒരു റെസ്റ്റോറന്റിൽ ഷെഫായി ജോയിൻ ചെയ്യുകയും അവിടുന്ന് മീരയെ പരിചയപ്പെടുകയും ചെയ്യുന്നു
തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് ഫിലിം പറയുന്നത്…
ഫീൽ ഗുഡ് മൂവികൾ ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ
സിനിമയിൽ അശോക് സെൽവൻ നിത്യ മേനോൻ ഫ്രിണ്ട്ഷിപ് അവരുടെ കുട്ടിക്കാലം എല്ലാം വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അശോക് സെൽവൻ, സിനിമയിൽ മീര എന്ന കഥാപാത്രമായി വന്ന റിതു വർമ്മ, നാസർ എന്നിവരുടെയും പ്രകടനം മികച്ചു നിന്നിരുന്നു.
ഒരു നിമിഷം പോലും ബോറടിക്കുകയോ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാനോ തോന്നുകയില്ലാത്തയത്രയും മനോഹരമായിട്ടാണ് ഈ മൂവി ചെയ്തിരിക്കുന്നത്.
ഈ സിനിമയുടെ മലയാളം പരിഭാഷ പ്രിയപ്പെട്ട മൂവി മിറർ പ്രേക്ഷകർക്കായി ഞങ്ങൾ സമർപ്പിക്കുന്നു.