നായകൻ (Nayakan) 1987

മൂവിമിറർ റിലീസ് - 338

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ തമിഴ്
സംവിധാനം മണിരത്നം
പരിഭാഷ ഉനൈസ് ചെലൂർ & അനന്തു എ ആർ
ജോണർ ക്രൈം/ഡ്രാമ

8.6/10

35 വർഷങ്ങൾക്ക് മുൻപ്, ലോകസിനിമക്ക് മുൻപിൽ ഇന്ത്യക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന ഒരു വിസ്മയചിത്രം പിറന്നു. സിനിമയുടെ ഏത് മേഖലയിലായാലും പിൻതലമുറക്ക് ഒരു പാഠപുസ്‌തകം പോലൊരു സിനിമ. അതാണ് മണിരത്നത്തിന്റെ സംവിധാനത്തിൽ, ഉലകനായകൻ കമൽ ഹാസൻ നായകനായി 1987ൽ പുറത്തിറങ്ങിയ നായകൻ. ബോംബെ അധോലോകം വിറപ്പിച്ച വരദരാജ മുതലിയാറിന്റെ ജീവിതം ആസ്പദമാക്കി ആവിഷ്‌കരിച്ച ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം കമലിന്റെ അഭിനയമികവ് തന്നെയാണ്. ഇതിലെ മിന്നുന്ന പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. മണിരത്നത്തിന്റെ അതിഗംഭീര ആവിഷ്കരണ രീതിയും, മാജിക്കൽ ഫീൽ നൽകുന്ന ഇളയരാജയുടെ സംഗീതവും, പി സി ശ്രീറാമിന്റെ ക്യാമറ കണ്ണുകളും സിനിമയെ മറ്റൊരു തലത്തിലേക്ക് എടുത്തുയർത്തുന്നുണ്ട്.

എക്കാലത്തെയും മികച്ച ഈ ചലച്ചിത്രത്തിന്റെ മലയാളം പരിഭാഷ, ഇന്ത്യൻ സിനിമയുടെ സകലകലാ വല്ലഭൻ, സാക്ഷാൽ കമൽ ഹാസനുള്ള ജന്മദിന സമ്മാനമായി മൂവിമിറർ സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ