നാന്ദി (Naandhi) 2021

മൂവിമിറർ റിലീസ് - 88

പോസ്റ്റർ : അതുൽ പി.വി
ഭാഷ തെലുങ്ക്
സംവിധാനം Vijay Kanakamedala
പരിഭാഷ സഫീർ അലി,ഡോ. ഓംനാഥ്, മനോജ് കുന്നത്ത്
ജോണർ ക്രൈം/ത്രില്ലെർ

8.4/10

Vijay Kanakamedala യുടെ ആദ്യ സംവിധാന സംരംഭം ആണ് നാന്ദി. Allari Naresh, Varalaxmi Sarathkumar എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. കൊലക്കുറ്റം ആരോപിക്കപ്പെട്ട്, തന്റെ വിധി കാത്ത് തടവറയിൽ കഴിയുന്ന നായകനിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. സാധാരണ ഗതിയിൽ ഇത്തരം ഒരു അടിസ്ഥാന പ്രമേയത്തിൽ അടുത്തത് എന്താണെന്ന് നമ്മളിൽ പലർക്കും ഒരു ഊഹം ഉണ്ടാവും, തന്നെ കുടുക്കിയ വില്ലന്മാരോട് പകരം ചോദിക്കാനായി പരോൾ ലഭിച്ചു പുറത്തു വരുന്ന നായകനും പിന്നീടുള്ള അയാളുടെ പ്രതികാരവും എന്നത് തന്നെയാവും മിക്കവരുടെയും മനസ്സിലേക്ക് വരുന്ന ആദ്യത്തെ കഥാതുടർച്ച. എന്നാൽ അവിടെയാണ് Vijay Kanakamedala എന്ന തന്ത്രശാലിയായ എഴുത്തുകാരന്റെ മികവ് കാണുന്നത്. നമ്മൾ ചിന്തിക്കുന്നതിനപ്പുറം കഥാഗതിയിലെ മാറ്റങ്ങൾ കൊണ്ട് സമ്പന്നമാണ് നാന്ദി. Allari Naresh എന്നാ നായകനടന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി ഇതിനോടകം നാന്ദിയിലെ കഥാപാത്രം വിലയിരുത്തപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ 8 വർഷത്തിനിടയിൽ സാമ്പത്തികമായി വിജയം നേടുന്ന Allari Naresh ന്റെ ആദ്യ ചിത്രമാണ് നാന്ദി എന്നത് ശ്രദ്ദേയം. ചിത്രത്തിലെ വരലക്ഷ്മി ശരത്കുമാറിന്റെ പ്രകടനവും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ് 4 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം ആദ്യ വാരം തന്നെ 6.5 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ക്രൈം ത്രില്ലർ ചിത്രങ്ങൾ താല്പര്യപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത മികച്ചൊരു അനുഭവം തന്നെയായിരിക്കും നാന്ദി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ