ഭാഷ | തെലുഗു |
സംവിധാനം | Sukumar |
പരിഭാഷ | പ്രജിത്ത് പ്രസന്നൻ |
ജോണർ | ആക്ഷൻ/ഡ്രാമ/ത്രില്ലർ |
ജൂനിയർ എൻ. ടി. ആർ. നായകനും രാകുൽ പ്രീത് സിംഗ് നായികയും ജഗപതി ബാബു പ്രധാന വില്ലനുമായി എത്തിയ സുകുമാർ ചിത്രമാണ് 2016-ൽ ഇറങ്ങിയ നാനക്കു പ്രേമതോ. വളരെ ലളിതമായ ഒരു കഥ മനോഹരമായി സംവിധായകനും തിരക്കഥാകൃത്തുക്കളിൽ ഒരാളും കൂടിയായ സുകുമാർ ചിത്രീകരിച്ചിരിക്കുന്നു. തന്റെ അച്ഛന്റെ സമ്പത്ത് നശിപ്പിച്ച വക്രബുദ്ധിയായ എതിരാളിയോട് പകരം ചോദിക്കാനൊരുങ്ങുന്ന അതിബുദ്ധിമനായ ചെറുപ്പക്കാരനാണ് കഥയിലെ നായകൻ. വില്ലന്റെ ഓരോ നീക്കങ്ങളെയും തകർത്തുകൊണ്ട് തന്റെ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന നായകനെ ജൂനിയർ എൻ. ടി. ആർ. വളരെ ഭംഗിയായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. നായകന്റെ അച്ഛനായി രാജേന്ദ്ര പ്രസാദ് ആണ് വേഷമിട്ടിരിക്കുന്നത്. കൂടുതലും ഒതുങ്ങിയ പ്രകൃതമുള്ള വേഷമാണെങ്കിൽ കൂടിയും അദ്ദേഹം അതിമനോഹരമായി അത് പകർന്നാടിയിട്ടുണ്ട്. ആകെ മൊത്തത്തിൽ എല്ലാപേരും നല്ല പ്രകടനം കാഴ്ചവച്ച ഈ ചിത്രം ആക്ഷൻ,ഡ്രാമ,ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണ്. അധികഭാഗവും യു. കെ, സ്പെയിൻ എന്നിവിടങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫർ വിജയ് ചക്രവർത്തിയാണ്. ദേവി ശ്രീ പ്രസാദിന്റെ സംഗീതം ഒരോ രംഗവും ഒന്നുകൂടി കൊഴുപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ജൂനിയർ എൻ. ടി. ആർ, തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന ഇന്ന് അദ്ദേഹത്തിന്റെ ആരാധകർക്കായുള്ള മൂവി മിററിന്റെ സ്നേഹസമ്മാനമാണ് ഈ പരിഭാഷ.