നാഗർകീർത്തൻ (Nagarkirtan) 2017

മൂവിമിറർ റിലീസ് - 166

പോസ്റ്റർ : അതുൽ പി.വി
ഭാഷ ബംഗാളി
സംവിധാനം Kaushik Ganguly
പരിഭാഷ സുധീഷ് കെ.എസ്
ജോണർ ഡ്രാമ

8.6/10

ബംഗാളി സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായ കൗശിക് ഗാംഗുലിയുടെ സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ ചിത്രമാണ് നാഗർകീർത്തൻ. എഴുത്തുകാരൻ, സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം രണ്ടു തവണ നാഷണൽ അവാർഡിനും അർഹനായിട്ടുണ്ട്. തന്റെ മുൻചിത്രങ്ങളിൽ കൈകാര്യം ചെയ്ത ലൈംഗികതയുടെ മറ്റൊരു ഭാവ ഭേദവുമായാണ് അദ്ദേഹം ഈ ചിത്രത്തിൽ എത്തുന്നത്.

പരിമൾ എന്നൊരു ട്രാൻസ് വുമണിന്റെയും അവളെ പ്രണയിച്ച മധു എന്ന പുല്ലാങ്കുഴൽ വായനക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. ചെറുപ്പം മുതലേ സ്ത്രീത്വത്തോട് അടങ്ങാത്ത അഭിവാഞ്ജന ഉണ്ടായിരുന്ന പരിമളിന്റെ സ്ത്രീയാവാനുള്ള കാത്തിരിപ്പിന്റെയും, പൂർണ സ്ത്രീയായിമാറി തന്റെ പ്രാണേശ്വരന് സമർപ്പിക്കപ്പെടണം എന്ന ഉൽക്കടമായ അവളുടെ പ്രാർത്ഥനയുടെയും കൂടി കഥയാണ് ഈ ചിത്രം.

ക്ലാസിക് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും സമീപിക്കാവുന്നൊരു മികച്ച സൃഷ്ടിയാണ് ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ