നവംബർ (November) 2017

മൂവിമിറർ റിലീസ് - 298

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ എസ്തോണിയൻ
സംവിധാനം Rainer sarnet
പരിഭാഷ പ്രവീൺ കുറുപ്പ്
ജോണർ ഹൊറർ/ഫാന്റസി/ഡ്രാമ/റൊമാൻസ്

7.2/10

ബെസ്റ്റ് സെല്ലറായ ആൻഡ്രൂസ് കിവിരാക്കിന്റെ എസ്തോണിയൻ നോവലായ “റെഹെപാപ്പ്” അടിസ്ഥാനമാക്കി rainer sarnet സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ചിത്രമാണ് “നവംബർ”. മാജിക്, ബ്ലാക്ക് ഹ്യൂമർ, പ്രണയം എന്നിവയുടെ മിശ്രിതമാണ് ഈ ചിത്രം. ചെന്നായ്ക്കളും പ്ലേഗും ആത്മാക്കളും വിഹരിക്കുന്ന ഒരു എസ്റ്റോണിയൻ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. തണുത്ത, ഇരുണ്ട ശൈത്യകാലത്തെ എങ്ങനെ അതിജീവിക്കും എന്നതാണ് ഗ്രാമീണരുടെ പ്രധാന പ്രശ്നം. ആ ലക്ഷ്യം നേടാൻ അവർ എന്തും ചെയ്യും, ആരിൽ നിന്ന് വേണമെങ്കിലും മോഷ്ടിക്കും. പ്രഭുക്കന്മാരിൽ നിന്നും, ആത്മാക്കളിൽ നിന്നും,പിശാചിൽ നിന്നും, എന്തിന് ക്രിസ്തുവിൽ നിന്ന് പോലും. മരവും ലോഹവും കൊണ്ട് നിർമ്മിച്ച ക്രാറ്റുകൾ എന്ന് വിളിക്കുന്ന സാധനത്തിന് സ്വന്തം ആത്മാവിനെ പണയപെടുത്തി ജീവൻ കൊടുക്കുന്ന ഗ്രാമീണരെ ഈ ചിത്രത്തിൽ കാണാം. പ്രണയത്തെ വീണ്ടെടുക്കാൻ ചെന്നായയായി മാറുന്ന ലീന എന്ന പെൺകുട്ടിയെ കാണാം. എസ്റ്റോണിയൻ, യൂറോപ്യൻ ക്രിസ്ത്യൻ മിത്തോളജി അതിന്റെ എല്ലാ വന്യ ഭാവങ്ങളോടെയും ഈ ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നിട്ട് കൂടിയും അസാധ്യ സിനിമട്ടോഗ്രാഫിയാണ് ചിത്രത്തിലേത്. ചിലവാക്കാൻ സമയവും അല്പം ക്ഷമയും ഉള്ളവർക്ക് കണ്ട് നോക്കാം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ