ഭാഷ | ഇംഗ്ലീഷ്, ഐറിഷ്, ഡച്ച് |
സംവിധാനം | Urszula Antoniak |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | റൊമാൻസ്/ഡ്രാമ |
ഡച്ച് സംവിധായകയായ Urszula Antoniak സംവിധാനത്തിൽ 2009ഇൽ റിലീസായ റൊമാന്റിക് ഡ്രാമ ചിത്രമാണ് നത്തിങ് പേഴ്‌സണൽ. നെതർലാന്റ് ഫിലിം ഫെസ്റ്റിവലിൽ ഒറ്റ ചിത്രത്തിലൂടെ പ്രധാനപ്പെട്ട 4 പുരസ്കരങ്ങൾ നേടിയെടുത്ത വനിത ഡയറക്ടർ എന്ന നിലയിൽ പ്രശസ്തിയാർജിച്ച Urszula Antoniak, ഈ നേട്ടം കൈവരിക്കുന്നത് നത്തിങ് പേഴ്‌സണലിലൂടെയായിരുന്നു. ജീവിതത്തിൽ തനിച്ചായിപ്പോയി എന്നു കരുതിയിരുന്ന മുൻപരിചയം ഇല്ലാത്ത രണ്ടുപേർ ഒരുമിച്ച് ഒരു വീട്ടിൽ താമസം തുടങ്ങുന്നതും പിന്നീട് ഇവർ തമ്മിലുള്ള വൈകാരിക ബന്ധവുമാണ് ചിത്രം പറഞ്ഞു പോകുന്നത്, തന്റേടിയായ നായികയും, ഏകാന്ത ജീവിതം മടുത്തുപോയി ജീവിക്കുന്ന മധ്യവയസ്കനുമാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ. ചിത്രത്തിലെ മികച്ച പ്രകടനത്തിന് നായിക Lotte Verbeek ന് ഗോൾഡൻ ലെപ്പേർഡ് പുരസ്കാരം ലഭിച്ചിരുന്നു. അതിനൊപ്പം പല ചലച്ചിത്ര മേളകളിലും ചിത്രം പ്രദർശിപ്പിക്കുകയും, നേട്ടങ്ങൾ കൊയ്യുകയും ചെയ്തു.