ദ ഹിറ്റ് ലിസ്റ്റ് ( The Hit List ) 2011

മൂവിമിറർ റിലീസ് - 447

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം William Kaufman
പരിഭാഷ യു എ ബക്കർ പട്ടാമ്പി
ജോണർ ആക്ഷൻ/ത്രില്ലർ

5.4/10

വില്യം കോഫ്മാൻ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ദി ഹിറ്റ് ലിസ്റ്റ്’. ക്യൂബ ഗുഡിംഗ് ജൂനിയർ, കോൾ ഹൗസർ, ജോനാഥൻ ലാപാഗ്ലിയ, ജിന്നി വെയ്‌റിക്ക് എന്നിവരാണ് പ്രധാന വേഷങ്ങളിൽ. പൊലീസിന് നേരെയുള്ള നിരവധി ആക്രമണ രംഗങ്ങളുടെ പേരിൽ അമേരിക്കയിലെ പല സ്റ്റേറ്റുകളും റിലീസിങ്ങിന് അനുവാദം കൊടുക്കാതായപ്പോൾ ഡയറക്ട്-ടു-ഡിവിഡി റിലീസിലൂടെ പുറത്തിറക്കി വിജയം കൊയ്ത് അധികൃതരെ ഞെട്ടിച്ചിരുന്നു ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ജീവിതത്തിൽ മോശം ദിവസങ്ങൾ ഇല്ലാത്തവർ കുറവായിരിക്കുമല്ലോ. അത്തരത്തിൽ വളരെ മോശപ്പെട്ടൊരു ദിവസം നമ്മുടെ നായകന്മാരിൽ ഒരാളായ അലൻ കാംബെല്ലിനും ഉണ്ടായി. ജീവിതത്തിൽ ലോക തോൽവിയായ പുള്ളിയുടെ ആ ദിവസം തുടങ്ങിയത് സ്വന്തം പ്രമോഷൻ നഷ്ടപ്പെടുന്നതോടെയാണ്, പ്രമോഷൻ തട്ടിയെടുത്തത് കമ്പനിയിൽ പുതുതായി ജോലിക്ക് കയറിയ ഭൂലോക പാരയായ ഒരുത്തനും, അതിന് സഹായം ചെയ്തത് കമ്പനി മാനേജരും. തിരിച്ചടവ് മുടങ്ങിയതിനാൽ ഫൈനാൻസുകാരുടെ തല്ലും അന്ന് പുള്ളിക്ക് കിട്ടി. മനം മടുത്ത് വീട്ടിലെത്തിയപ്പോൾ തന്റെ ഉറ്റ സുഹൃത്തിനോടൊപ്പം കിടക്കുന്ന തന്റെ ഭാര്യയെയാണ് പുള്ളി കാണുന്നത്.

ഇതിനേക്കാൾ ഭീകരമായൊരു ദിവസമില്ലല്ലോ അല്ലെ. എന്തായാലും അകെ തകർന്നുപോയ പുള്ളിക്കാരൻ കുടിച്ച് പൂസാവാനായി ഒരു ബാറിൽ കയറുന്നു. നഷ്ടബോധവും, സങ്കടവും, അപമാനവും കൊണ്ട് ആകെ തകർന്നുപോയ അയാൾ ബാറിൽ വെച്ച് സൗഹൃദത്തിലായ ജോനാസ് ആർബറിനോട് തന്റെ സങ്കടങ്ങളെല്ലാം പങ്കുവെക്കുന്നു. ചതിച്ചവരെയെല്ലാം നമുക്കങ്ങ് കാച്ചിയാലോ എന്ന ജോനാസിന്റെ ചോദ്യത്തോട് ആദ്യം പകച്ചുപോകുന്നെങ്കിലും ലഹരിയുടെ ബലത്തിൽ സമ്മതം മൂളുന്ന അലൻ അതിനായി തന്റെ വിഷമത്തിനു കാരണക്കാരായ 5 ആളുകളുടെ പേരെഴുതിയ ഒരു ഹിറ്റ് ലിസ്റ്റും എഴുതിക്കൊടുക്കുന്നു.

എന്നാൽ, പാവം അയാൾക്ക് അറിയില്ലായിരുന്നു തന്റെ വിഷമങ്ങളെല്ലാം താൻ പങ്കുവെച്ചത് അത്യന്തം അപകടകാരിയും മനോരോഗിയുമായൊരു സൈക്കിക്ക് പ്രൊഫഷണൽ കില്ലറോടായിരുന്നു എന്ന കാര്യം. തുടർന്ന് നടക്കുന്ന സംഭവബഹുലമായ കാര്യങ്ങളാണ് അത്യന്തം ത്രില്ലോടും മികച്ച ആക്ഷൻ രംഗങ്ങളോടും കൂടി ചിത്രം പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ