ഭാഷ | ഇംഗ്ലീഷ്, തമിഴ്, കന്നഡ |
സംവിധാനം | Selvamani Selvaraj |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡോക്യുമെന്ററി / സീരീസ് |
നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഡോക്യുമെൻററി സീരീസാണ് ‘ദി ഹണ്ട് ഫോർ വീരപ്പൻ’. നീതിയുടെ പക്ഷത്തുനിന്നും നോക്കുമ്പോൾ വീരപ്പൻ, 119 മനുഷ്യരേയും 1000 ആനകളേയും കൊന്ന, ടൺ കണക്കിന് ചന്ദനം കടത്തിയ ക്രൂരനായ കാട്ടു കൊള്ളക്കാരനാണ് എന്നാൽ അയാളെ ഒരു വനദേവതയായി കണ്ടിരുന്ന നിരവധിയാളുകളും ഉണ്ടായിരുന്നു. പക്ഷമേതും പിടിക്കാതെ കഥ പറയുന്ന സീരീസിൽ രണ്ടു ദശാബ്ദക്കാലത്തോളം തമിഴ്നാട് കർണ്ണാടക സർക്കാരുകളെ മുൾമുനയിൽ നിർത്തിയ ലോകം കണ്ട ഏറ്റവും തന്ത്രശാലിയും ക്രൂരനുമായ കാട്ടുകള്ളൻ്റെ ജീവിതമുണ്ട്. ആര്, എവിടെ, എപ്പോൾ വരുമെന്ന് കൃത്യമായി കണക്കുകൂട്ടി പതിയിരുന്ന് ആക്രമിക്കാനുള്ള മൃഗസമാനമായ കഴിവാണ് അവൻ്റെ വിജയതന്ത്രമെന്ന് ഒരു എസ്.ടി.എഫ്. ഓഫീസർ തന്നെ വിലയിരുത്തുന്നുണ്ട്.
വീരപ്പൻ്റെ ഭാര്യ മുത്തുലക്ഷ്മിയുടേയും കൂട്ടാളികളുടേയും മറുചേരിയിൽ അയാളെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരുന്നവരുടേയും മാധ്യമപ്രവർത്തകരുടേയും തുറന്നു പറച്ചിലുകളിലൂടെ അക്കാലത്തെ Raw footages ഉൾപ്പടെ പ്രദർശിപ്പിച്ച് മുന്നേറുന്ന ഡോക്യുമെൻററി സീരീസ് ഒരു ത്രില്ലർ മൂവി പോലെ ആസ്വാദ്യകരമാണ്.