ദ ഹംഗർ ഗെയിംസ് ( The Hunger Games ) 2012

മൂവിമിറർ റിലീസ് - 449

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Gary Ross
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ആക്ഷൻ/ അഡ്വെഞ്ചർ

7.2/10

അമേരിക്കൻ എഴുത്തുകാരി സുസെയ്ൻ കോളിൻസിൻ്റെ ട്രയോളജി നോവലിനെ ആസ്പദമാക്കി 2012 ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ഡിസ്റ്റോപ്പിയൻ മൂവിയുടെ ഒന്നാം ഭാഗമാണ്, ദി ഹംഗർ ഗെയിംസ്.

വടക്കേ അമേരിക്കയിൽ, 13 ഡിസ്ട്രിക്റ്റുകളായി വിഭജിച്ച് പ്രസിഡൻ്റ് സ്നോയുടെ ഏകാധിപത്യത്തിൽ പീസ്കീപ്പേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ക്രൂരൻമാരായ പട്ടാളത്തിൻ്റെ ശക്തിയിൽ ക്യാപ്പിറ്റൽ ഭരിക്കുന്ന ഒരു സങ്കല്പ രാഷ്ട്രമാണ് പനേം. വർഷങ്ങൾക്കുമുമ്പ് പരാജയപ്പെട്ട ഒരു കലാപത്തിനുള്ള ശിക്ഷയെന്ന നിലയിൽ, ഓരോ ഡിസ്ടിക്റ്റിൽ നിന്നും വാർഷിക ഹംഗർ ഗെയിംസിൽ മരണം വരെ പോരാടുന്നതിന് പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ഒരു ആൺകുട്ടിയേയും ഒരു പെൺകുട്ടിയേയും ആദരാഞ്ജലിയായി (ട്രിബ്യൂട്ട്) തെരഞ്ഞെടുക്കും. പരസ്പരം കൊന്ന് ഒരു വിജയി ശേഷിക്കുന്നതുവരെ പോരാടണം. മത്സരാർത്ഥികളിൽ അതിശക്തർ മുതൽ പച്ചപ്പാവങ്ങൾ വരെ തിരഞ്ഞെടുക്കപ്പെടാം അവർക്കുള്ള മാരകായുധങ്ങളും മറ്റും സപ്ലൈ ചെയ്ത് വിവിധ ടാസ്ക്കുകൾ നൽകി ക്യാപ്പിറ്റൾ നിയമിക്കുന്ന ഗെയിം കീപ്പറാണ് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഈ വേട്ട നിയന്ത്രിക്കുന്നത്. സംഭവങ്ങളെല്ലാം ക്യാപ്പിറ്റലിലും ഡിസ്ട്രിക്റ്റുകളിലും തൽസമയ സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന് കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ