ദ ഹംഗർ ഗെയിംസ് 3 : മോക്കിങ്ജെയ്‌ പാർട്ട് 1 ( The Hunger Games 3 : Mockingjey Part 1) 2014

മൂവിമിറർ റിലീസ് - 453

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Francis Lawrence
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ആക്ഷൻ/ അഡ്വെഞ്ചർ

6.6/10

അമേരിക്കൻ എഴുത്തുകാരി സുസെയ്ൻ കൊളിൻസിൻ്റെ ട്രിലോജി നോവലിനെ ആസ്പദമാക്കി 2014 ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ഡിസ്റ്റോപ്പിയൻ മൂവിയുടെ മൂന്നാം ഭാഗത്തിൻ്റെ ആദ്യ പകുതിയാണ്, ദി ഹംഗർ ഗെയിംസ്: മോക്കിംഗ്ജെയ് പാർട്ട് 1.

ഓരോ 25 വർഷം കൂടുമ്പോഴും ഹംഗർ ഗെയിംസിൻ്റെ ഒരു ക്വാർട്ടർ ക്വൽ നടത്തും. 3 മത് ക്വാർട്ടർ ക്വൽ ആയി വരുന്ന 75-ാം ഹംഗർ ഗെയിംസിലേക്ക് ഡിസ്ട്രിക്റ്റുകളിൽ നിന്നും മുൻകാലങ്ങളിൽ വിജയിച്ചവർ മാത്രമാണ് മത്സരാർത്ഥികൾ എന്ന് ക്യാപ്പിറ്റൽ പ്രഖ്യാപിക്കുന്നു. അവർ എല്ലാവരും പരിചയസമ്പന്നരും ഏത് ക്രൂരതയും ചെയ്യാൻ മടിയില്ലാത്തവരുമാണ് എന്നതാണ് 75 മത് ഹംഗർ ഗെയിംസ് കൂടുതൽ ആവേശകരമാക്കുന്നത്. മനോഹരമായ ഈണത്തിൽ പാടുന്ന മോക്കിംഗ്ജെയ് എന്ന പക്ഷി ശക്തിയുടേയും രക്ഷയുടേയും പ്രതീകമാണ്. കാറ്റ്നിസിൻ്റെ കൈവശമുള്ള മോക്കിംഗ്ജെയ് പിന്നിൻ്റെ പ്രഭാവത്തിൽ അവൾ സ്വയമൊരു മോക്കിംഗ്ജെയ് ആയി മാറുകയാണ്. തുടർന്ന് കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ