ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Francis Lawrence |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ആക്ഷൻ/ അഡ്വെഞ്ചർ |
അമേരിക്കൻ എഴുത്തുകാരി സുസെയ്ൻ കൊളിൻസിൻ്റെ ട്രിലോജി നോവലിനെ ആസ്പദമാക്കി 2015ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ഡിസ്റ്റോപ്പിയൻ മൂവിയുടെ മൂന്നാം ഭാഗത്തിൻ്റെ രണ്ടാം പകുതിയാണ്, ദി ഹംഗർ ഗെയിംസ്: മോക്കിംഗ്ജെയ് പാർട്ട് 2
75 മത് ഹംഗർ ഗെയിംസിൽ കാറ്റ്നിസ് എവർഡീൻ്റെ ധീരമായ ഒരു ചുവടുവയ്പിൻ്റെ ഫലമായി ക്യാപ്പിറ്റലിൻ്റെ സിസ്റ്റം തകർന്ന് മത്സരാർത്ഥികൾ രക്ഷപ്പെടുന്നു. പീറ്റയേയും മറ്റു രണ്ടു മത്സരാർത്ഥികളേയും ക്യാപ്പിറ്റൽ ബന്ദികളാക്കുന്നു. കുഴിച്ചുമൂടപ്പെട്ടു എന്ന് കരുതിയിരുന്ന ഡിസ്ട്രിക്റ്റ് 13 ലെ ആളുകൾ മാഡം അൽമ കോയിൻ എന്ന പ്രസിഡൻറിൻ്റെ നേതൃത്വത്തിൽ ഭൂഗർഭത്തിലെ ഒരു പേടകത്തിൽ ജീവിക്കുന്നുണ്ട്. ക്യാപ്പിറ്റൽ ഡിസ്ട്രിക്റ്റ് 12 നെ നാമാവശേഷമാക്കിയപ്പോൾ, കാറ്റ്നിസിൻ്റെ കുടുംബം അടക്കം അവളുടെ ആദ്യ കാമുകനായ ഗെയ്ൽ ഡിസ്ട്രിക്റ്റ് 13 ലേക്ക് രക്ഷപ്പെടുത്തി.75-മത് ഹംഗർ ഗെയിംസിലെ ഗെയിം മേക്കറായിരുന്ന പ്ലൂട്ടാർക്ക് ലെവിൻസ്കി യാണ് കാറ്റ്നിസിനേയും മറ്റു രണ്ടു പേരെയും 13 ൽ എത്തിച്ചത്. അൽമ കോയിൻ്റെ ഉപദേശകനായി തീർന്ന പ്ലൂട്ടാർക്ക് അവരോടൊപ്പം ക്യാപ്പിറ്റലിനെ തിരിച്ചടിക്കാനായി കാറ്റ്നിമ്പിനെ മോക്കിംഗ്ജെയാക്കി തന്ത്രങ്ങൾ മെനയുന്നു. തുടർന്ന് കാണുക.