ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Francis Lawrence |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ആക്ഷൻ/ അഡ്വെഞ്ചർ |
അമേരിക്കൻ എഴുത്തുകാരി സുസെയ്ൻ കൊളിൻസിൻ്റെ ട്രിലോജി നോവലിനെ ആസ്പദമാക്കി 2023 ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ഡിസ്റ്റോപ്പിയൻ മൂവിയുടെ പ്രീക്വലാണ്, ദി ഹംഗർ ഗെയിംസ് : ദി ബല്ലാർഡ് ഓഫ് സോംഗ് ബേർഡ്സ് ആൻ്റ് സ്നേക്ക്സ്.
കാറ്റ്‌നിസ് എവർഡീൻ വോളണ്ടിയറായി വരുന്നതിനും അറുപത് വർഷങ്ങൾക്ക് മുമ്പ്, 12 ഡിസ്ട്രിക്റ്റുകൾക്കും എതിരെ ക്യാപ്പിറ്റൽ നടത്തിയ വിനാശകരമായ യുദ്ധത്തിനു ശേഷം, പനേം എന്ന രാഷ്ട്രം സാവധാനം പുനർനിർമ്മിക്കപ്പെടുന്ന കാലഘട്ടം. അക്കാലത്ത് പൊതുജന താല്പര്യം കുറയാതിരിക്കാനും ഗെയിംസ് നിലനിർത്താനുള്ള ശ്രമത്തിൽ, പത്താമത് വാർഷിക ഹംഗർ ഗെയിമിലെ ട്രിബ്യൂട്ടുകൾക്ക് ക്യപ്പിറ്റലിലെ ഒരു എലൈറ്റ് സെക്കൻഡറി സ്കൂൾ അക്കാദമിയിൽ നിന്നാണ് മെൻ്ററെ നൽകുന്നത്. അവിടത്തെ ഒരു വിദ്യാർത്ഥിയായ 18 വയസ്സുള്ള കോറിയോലനസ് സ്നോ, മികച്ച മെൻ്റർക്ക് വാഗ്ദാനം ചെയ്യപ്പെട്ട പദവിയും സാമ്പത്തിക ലാഭവും തേടുകയാണ്. പനേമിൻ്റെ സ്വേച്ഛാധിപത്യ പ്രസിഡൻ്റാകാനുള്ള പാതയിൽ അവന് ലഭിക്കുന്ന ട്രിബ്യൂട്ട്, ഡിസ്ട്രിക്റ്റ് 12 ലെ നിഗൂഢയായ പെൺകുട്ടി ലൂസി ഗ്രേ ബിയേർഡാണ്. തുടർന്ന് കാണുക.