ദ സ്റ്റാർ ( The Star ) 2017

മൂവിമിറർ റിലീസ് - 509

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Timothy Reckart
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ആനിമേഷൻ/അഡ്വെഞ്ചർ

6.3/10

ക്രിസ്തുദേവൻ ബത്‌ലഹേമിലെ പുൽക്കൂട്ടിൽ പിറവിയെടുത്തതിൽ പക്ഷിമൃഗാദികൾ പോലും ആനന്ദിക്കുകയും തങ്ങളുടേതായ പങ്കു വഹിക്കുകയും ചെയ്തു എന്ന ആശയത്തിലുള്ള മനോഹരമായ ഒരു ക്രിസ്തുമസ് അനിമേറ്റഡ് മൂവിയാണ്, ദി സ്റ്റാർ.
മില്ലിൽ ധാന്യമാട്ടുന്ന ഒരു കൊച്ചു കഴുതയും അവന്റെ കൂട്ടുകാരനായ പ്രാവും, മറ്റനവധി ജീവികളും തങ്ങളുടെ ദുരിതപൂർണ്ണമായ ജീവിതത്തിനിടയിൽ ആകാശത്തിൽ പ്രത്യക്ഷപ്പെട്ട തേജോമയമായ ഒരു നക്ഷത്രത്തെ ദർശിക്കുന്നു. രക്ഷകന്റെ വരവിനുള്ള സൂചനയായി അവരത് കണക്കാക്കുന്നു. എതിർപ്പുകൾക്കിടയിലും തങ്ങളിൽ അർപ്പിക്കപ്പെട്ട ചുമതല നിറവേറ്റാൻ ശ്രമിക്കുന്ന മരിയ-ജോസഫ് ദമ്പതികളുടെ ജീവിത പരീക്ഷണങ്ങളിൽ എല്ലാവരും ചേർന്ന് സഹായിക്കുന്നതാണ് ഇതിവൃത്തം.

മഹത്തായ ക്രിസ്തുമസ് ആഘോഷ വേളയിൽ ഈ കുഞ്ഞു നക്ഷത്രത്തെ, മൂവിമിറർ നിങ്ങൾക്കായി സാദരം സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ